entertainment

എന്നെയും കുടുംബത്തെയും വിളിച്ചത് പച്ചത്തെറി, തെറി പറഞ്ഞ് തോൽപ്പിക്കാമെന്ന് കരുതണ്ട- ലക്ഷ്മിപ്രിയ

സ്വന്തം മതത്തേയും വിശ്വാസത്തേയും അപമാനിച്ചതു കണ്ടപ്പോൾ പ്രതികരിച്ച നടി ലക്ഷ്മി പ്രിയയ്ക്കു സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് വൻ സൈബർ ആക്രമണമാണ്. വിഷയത്തിൽ പ്രതികരണവുമായി താരം തന്നെ എത്തിയിരുന്നു. അതിനുപിന്നാലെ ഭർത്താവും ലക്ഷ്മിപ്രിയക്ക് പിന്തുണയുമായെത്തി. ഇപ്പോളിതാ വിവാദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം

വാക്കുകൾ ഇങ്ങനെ..

‘ജാതി മത ചിന്തകളുള്ള ആളല്ല ഞാൻ. ഏത് ആചാര വിശ്വാസത്തിനെതിരെ മോശം നീക്കങ്ങളുണ്ടായാലും വേദനിക്കുന്നവർക്കൊപ്പം നിൽക്കാൻ ഞാൻ തയാറുമാണ്. ഒരു സ്ത്രീയെ ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച്‌ വിമശിക്കുന്നത് എന്ത് ന്യായമാണ്. എന്തായാലും ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. സോഷ്യൽ മീഡിയ വരും മുമ്പേ മലയാള സിനിമയിൽ വന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയ ഉണ്ടായതിനു മുമ്ബേ താരമായ ആളാണ് ഞാൻ. എന്റെ പ്രശസ്തിക്കോ അവസരങ്ങൾക്കോ വേണ്ടി ഞാൻ ഒരിക്കലും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല. ഇനിയും ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതിൽ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞു തോൽപ്പിക്കാമെന്നു കരുതുകയും വേണ്ട.” –

എനിക്കൊരു സങ്കടം ഇല്ല. ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കുകയാണ് വേണ്ടത്. നമ്മൾ ഒരു കാര്യം പറയുമ്ബോൾ തീർച്ചയായും അതിന് രണ്ട് അഭിപ്രായം വരും. പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതിൽ ചിലർ‌ വളരെ മോശം ആയി പ്രതികരിച്ചെന്നും വരാം. അവർ അങ്ങനെ ചെയ്തോട്ടെ. എനിക്ക് പ്രശ്നമല്ല. അത് അവരുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്. ഞാൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയ പോലെ ജീവിക്കുന്ന ആൾക്കാർ ഉള്ളപ്പോൾ, എന്നെപ്പോലെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്കെതിരെ ഇത്തരം അസഭ്യം നിറഞ്ഞ കമന്റുകളെഴുതാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തതെന്നും ലക്ഷ്മി ചോദിക്കുന്നു

Karma News Network

Recent Posts

സുരേഷ് ഗോപിയെ ‘മരിച്ച നിലയില്‍’ കണ്ടെത്തി, വാർത്തയിൽ പിഴവ് പറ്റിയത് ‘ടൈംസ് നൗ’വിന്

സുരേഷ് ഗോപിയെ ദേശീയ മാധ്യമം കോണ്‍ഗ്രസ്സ് നേതാവാക്കി. എന്നിട്ട് ചുട്ടുകൊന്നു. തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ…

24 mins ago

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

44 mins ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

56 mins ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

1 hour ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

2 hours ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

2 hours ago