Home kerala കോട്ടയത്ത് എൽ.ഡി.എഫ് കേരള കോൺഗ്രസ് വീഴും, ജയ സാധ്യത ഫ്രാൻസീസ് ജോർജിന്‌- ഫലം പ്രവചിക്കുന്നു- പാണ്ഢ്യാല...

കോട്ടയത്ത് എൽ.ഡി.എഫ് കേരള കോൺഗ്രസ് വീഴും, ജയ സാധ്യത ഫ്രാൻസീസ് ജോർജിന്‌- ഫലം പ്രവചിക്കുന്നു- പാണ്ഢ്യാല ഷാജി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മുൻതൂക്കം കോൺ​ഗ്രസിന്. ഫലം പ്രവചിച്ച് പാണ്ഢ്യാല ഷാജി. മതന്യൂനപക്ഷ ജനവിഭാ​ഗങ്ങളോട് എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് വിഷയത്തിന്റെ മേലെ ആയിരുന്നു 1985-86 കാലയളവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എംവിആർ ഒരു യുവജനക്കുറിപ്പ് ഉയർത്തിയിരുന്നു. അതാണ് പിന്നീട് ബദൽരേഖ എന്നറിയപ്പെട്ടത്. അതിൽ ഉൾപ്പെട്ട ഒരു രാഷ്ട്രീയകക്ഷിയാണ് കോട്ടയം മണ്ഡലത്തിൽ മത്സരിക്കുന്ന രണ്ട് കേരള കോൺഗ്രസ് വിഭാഗം. ഒന്ന് മാണി, മറ്റൊന്ന് ജോസഫി വിഭാ​ഗം.

ഈ വിഭാഗത്തിൽപ്പെട്ടിരിക്കുന്നവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂടെ നിർത്തണമെന്ന് എംവിആർ ആവശ്യപ്പെട്ടതിന്റെ മേലെയായിരുന്നു പാർട്ടിയിൽനിന്ന് സിപിഎം പുറത്താക്കാൻ ഉണ്ടായിരിക്കുന്ന സുപ്രധാനമായിരിക്കുന്ന രാഷ്ട്രീയ കാരണം. എന്നാൽ

ആറുമാസത്തിനുശേഷം തന്റെ തീരുമാനം ഭാദ​ഗതി വരുത്തേണ്ടി വരികയും, ക്രിസ്ത്യൻ മതവിഭാഗത്തിന് പുരോഗമന സ്വഭാവമുള്ള ആളുകളുണ്ട് എന്നും അവരെ ഇടതുപക്ഷത്തിലേക്ക് കൊണ്ടുവരികയും വേണമെന്ന ഇംഎംസിന്റെ യുക്തി കേരളാ കേരളാ രാഷ്ട്രീയത്തിൽ സ്വയം പരിഹാസമായൊരു സംഭവും ഉണ്ടായിട്ടുണ്ട്.

കോട്ടയം നിയോജനത്തിൽ മാണി കേരള കോൺഗ്രസും ജോസഫ് വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മാണിയെ നിയമസഭയ്ക്ക് അകത്ത് ബജറ്റ് അവതരിപ്പിക്കാൻ പോലും അനുവദിക്കാത്ത, ഒരുപക്ഷേ നിയമസഭയുടെ ചരിത്രത്തിൽ ഇന്ത്യയിൽ ഒരു സ്ഥലത്തും ഇല്ലാതിരിക്കുന്ന അഴിഞ്ഞാട്ടം നടത്തിയിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായിരുന്ന ഇ.പി ജയരാജൻ , ശിവൻകുട്ടി, എന്നിവർ. അവർക്കിടയിലേക്കാണ് മാണി ​ഗ്രൂപ്പ് ഇടതുപക്ഷത്തോട് ലയിക്കുന്നത്. അവരുടെ ടിക്കറ്റിൽ മത്സരിക്കുന്ന തോമസ് ചാഴിക്കാടൻ.

പിന്നീടുള്ളത് കേളാകോൺ​ഗ്രസ് സ്ഥാപക നേതാക്കളിലൊരാളുടെ മകനായ ഫ്രാൻസിസ് ജോർജ്ജ്. അതുകൊണ്ടുതന്നെ അവിടെ യുഡിഎഫിനാണ് വിജയ സാധ്യത. തോമസ് ചാഴിക്കാടൻ പരാജയപ്പെടുന്നതോടെ കേരളാ കോൺ​ഗ്രസിന്റെ രാഷ്ട്രീയത്തിൽ സംഭവിക്കുന്നത് ജോസ് കെ മാണിയുടെ പരാജയമായിരിക്കും. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മുതലെടുപ്പുകളും എൽഡിഎഫിന്റെ പരാജയത്തിന് കാരണമാണ്.

എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഈഴവ സമുദായത്തിന്റെ സിംഹഭാ​ഗം വോട്ടും ലഭിക്കും. അതും എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് വലിയൊരു കാരണമാകും.