റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള പ്രസിഡന്റ് പി.ആർ സോംദേവ് രാജിവയ്ച്ചു

തിരുവനന്തപുരം :റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയോട് വിടപറഞ്ഞ് പി. ആർ. സോംദേവ്. രാജി നൽകിയത് പാർട്ടിയിൽ ദളിതരേ നേതൃനിരയിൽ എടുക്കരുത് എന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരേ എന്ന് പി. ആർ. സോംദേവ് അറിയിച്ചു. പാർട്ടിയുടെ നാഷണൽ സെക്രട്ടറി എന്ന് അവകാശപ്പെടുന്ന രാജീവ് മേനോന്റെ നിലപാടിൽ പ്രതിക്ഷേധിച്ചാണ് രാജികത്ത് നൽകിയത്. കേരളത്തിൽ ദളിതർക്ക് പ്രാതിനിധ്യം നൽകാതെ പാർട്ടി വളർത്തണം എന്ന രാജീവ് മേനോന്റെ രഹസ്യനിലപാടാണ് കേരള ഘടകത്തെയും സോംദേവിനേയും പ്രതിസന്ധിയിലാക്കിയത്.

നേതൃ നിരയിൽ അടക്കം കൂടുതൽ മറ്റ് വിഭാഗക്കാർക്ക് പ്രാധാന്യം മതി എന്നും ദളിതരേ അണികളാക്കി മാറ്റി നിലനിർത്തണം എന്നും ആയിരുന്നു രാജീവ് മേനോന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി സംസ്ഥാനത്തേ പാർട്ടിയിൽ പ്രതിസന്ധിയും ഭാരവാഹികളേ നിശ്ചയിക്കുന്നതിൽ തടസവും ആയിരുന്നു.രാജീവ് മേനോന്റെ നിർദ്ദേശം കേരള ഘടകം തള്ളിയപ്പോൾ പാർട്ടിയേ മുന്നോട്ട് നയിക്കുന്നതിൽ രാജീവ് മേനോൻ തടസങ്ങളും പ്രതിസന്ധികളും സ്ഥിരം ഉണ്ടാക്കി. ജാതി വെറിയാണ്‌ ഇതിന്റെ കാരണം.

കേന്ദ്ര സഹ മന്ത്രിയും, ദളിത്‌ വിഭാഗത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്ന റാംദാസ് അതേവാലെ യെ തകർക്കാൻ വേണ്ടി രാജീവ് മേനോൻ മനഃപൂർവ്വം മെനഞ്ഞെടുത്ത തന്ത്രത്തിനൊപ്പം നിൽക്കാൻ കഴിയില്ലെന്ന് പി. ആർ. സോംദേവ് വ്യക്തമാക്കി. ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും അംബേദ്കറിസം ഉയർത്തികാണിക്കുകയും ചെയ്ത റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് രാജിവെച്ച് തന്റെ രഹസ്യ നിലപാട് തിരുത്താനുള്ള ആർജ്ജവം രാജീവ് മേനോൻ കാണിക്കണമെന്നും പി. ആർ. സോംദേവ് അഭിപ്രായപ്പെട്ടു.

ആലപ്പുഴയിൽ നിന്നുള്ള എസ്. എൻ. ഡി. പി വിരുദ്ധനും, ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ധർമ്മവേദിയുടെ പ്രവർത്തകനുമായ ഒരാളെ പ്രത്യേകം തിരഞ്ഞെടുത്തുകൊണ്ടാണ് ഇത്തരം ഒരു രഹസ്യ അജണ്ടക്ക് രാജീവ് മേനോൻ കേരളത്തിൽ ചുക്കാൻ പിടിക്കുന്നതെന്നും, യാതൊരുവിധ ജോലിയോ, ബിസിനസ്സ് ഉറവിടമോ ഇല്ലാതെ ഫൈവ് സ്റ്റാർ ജീവിതം നയിക്കുന്ന രാജീവ് മേനോന്റെ സ്വത്തു വിവരങ്ങളെ സംബന്ധിച്ച് ഇ. ഡി അന്വേഷിക്കണമെന്നും പി. ആർ. സോംദേവ് തന്റെ പ്രസ്ഥാവനയിൽ കൂട്ടിചേർത്തു.കേന്ദ്രത്തിൽ റിപ്പബ്ലിക്കൻ പാർട്ടി എൻ. ഡി.എ ഘടക കക്ഷി യാണെങ്കിലും, ബി. ജെ. പി കേരള ഘടകം ആർ. പി. ഐ ( എ ) യെ

എൻ. ഡി. എ ഘടകകക്ഷിയായി അംഗീകരിച്ചിട്ടില്ല.കേരളത്തിൽ പൊതുജനത്തിനു വേണ്ടി വികസനോന്മുഖ നയങ്ങളോട് കൂടി പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുമെന്നും, ഇരട്ടതാപ്പോടുകൂടി പ്രവർത്തിക്കുന്ന രാജീവ് മേനോനെ പോലെ കച്ചവടബുദ്ധിയുള്ളവരെ രാഷ്ട്രീയത്തിൽ നിന്നും തുടച്ചു നീക്കുമെന്നും പി. ആർ. സോംദേവ് പറഞ്ഞു