ലക്ഷദീപിൽ കുടുങ്ങിയ വയനാടുകാരേ രക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അഥവാലെ  )

മാനന്തവാടി.വ്യക്തി പരമായ കാര്യങ്ങൾക്കായി ലക്ഷദീപിലെത്തിയ വയനാടൻ സ്വദേശികൾക്ക് സ്പീഡ് വെസലിൽ യാത്രാ സൗകര്യമൊരുക്കി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ലക്ഷദീപ് ജോയിന്റ് കൌൺസിൽ. ജോയിന്റ് കൗൺസിൽ കൺവീനറും, ലക്ഷദീപ് സ്വദേശിയുമായ നബിൽ നിഷാൻ വിഷയം അറിയിച്ച പക്ഷം പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി. ആർ സോംദേവ് ദേശീയ നേതൃത്വത്തെ അറിയിക്കുകയും, തുടർന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാൻന്റെ ഇടപെടലിലാണ് പ്രശ്നം പരിഹരിച്ചത്.

കവരത്തി എസ്. പി ക്ക് നുസ്ര ത്ത് ജഹാൻ നൽകിയ റിക്വസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുണ്ടായത്. ഇലക്ഷന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ വായനാട് സ്വദേശികൾക്ക് വോട്ടവകാശം നടപ്പിലാക്കാൻ സഹായിച്ച പാർട്ടി ദേശിയ നേതൃത്വത്തിനും, ദേശീയ വൈസ് പ്രസിഡന്റ്‌ നുസ്രത്ത് ജഹാനും കേരള സംസ്ഥാന സമിതിയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ് അറിയിച്ചു.

ലക്ഷദീപിന്റെ വികസനം കേരളത്തിനൊപ്പം എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവിന്റെ നേതൃത്വത്തിൽ കേരള-ലക്ഷദീപ് ജോയിന്റ് കൗൺസിൽ രൂപീകരിച്ചത്.ചിലപ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് വയനാട് ലോകസഭ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയെങ്കിലും, വായനാട്ടിലെ ജനങ്ങളുടെ വിഷയങ്ങൾ പരിഹരിക്കാൻ എല്ലായിപ്പോഴും മുൻകൈ എടുക്കുമെന്ന് നുസ്രത്ത് ജഹാൻ അറിയിച്ചു.

ലക്ഷദീപിൽ ജോയിന്റ് കൗ ൺസിൽ കൺവീനർ നബിൽ നിഷാന്റെന്റെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ സജീരീകരിക്കുമെന്നും, കേരള ലക്ഷദീപ് ജനങ്ങൾ തമ്മിലുള്ള ട്രേഡ് ആൻഡ് ബിസിനസ്‌ ബാന്ധവം പാർട്ടി ഉപസഘടന യായ
റിപ്പബ്ലിക്കൻ വ്യാപാരി വ്യവസായി ഫെഡറേഷൻ ( ആർ. വി. വി. എഫ് ) വഴി വികസിപ്പിച്ചെടുക്കുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ പി. ആർ. സോംദേവ് തന്റെ പ്രസ്ഥാവനയിൽ അറിയിച്ചു..