more

ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോളാണ് ഡോക്ടർ മുന്നിലെത്തുന്നത്, കുറിപ്പ്

ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനമാണ്. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് ‘ഡോക്ടേഴ്സ് ഡേ’ ആയി ആചരിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള അവസരമാണിത്. മാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ ബോബൻ തോമസിനെ കുറിച്ച് ലിജി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു.

കുറിപ്പിങ്ങനെ,

നന്ദിയോടെ…. ഡോക്ടർ ദിനത്തിൽ, മുന്നിലിരിക്കുന്ന രോഗി അന്യനല്ല എന്ന തിരിച്ചറിവിൽ ചികിത്സയിലുടനീളം കരുതലിന്റെ , സാന്ത്വനത്തിന്റെ ചേർത്തുപിടിക്കലുമായി മാരകരോഗത്തിന്റെ ഭയപ്പാടുകളെ ദൂരെയകറ്റി ആത്മവിശ്വാസത്തിന്റെ ഗ്രാഫ് ഉയർത്തിയ പ്രിയ ഡോക്ടർ … ഡോ. ബോബൻ തോമസ്, കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ മെഡിക്കൽ പീഡിയാട്രിക് ഓങ്കോളജിസ്റ്റ് സിസ്റ്റായും ഹോർമോൺ വ്യതിയാനമായും പിന്നീട് സ്തനാർബുദമായും വർഷങ്ങളായി പല ആശു പുതികളിലും പല ഡോക്ടർമാരുടെ മുന്നിലും തന്റെ മെഡിക്കൽ ഫയലുമായി ഓടി നടന്ന് അവസാനം എത്തിച്ചേർന്നത് ഡോക്ടറുടെ മുന്നിൽ…

ഓപ്പറേഷൻ തിയേറ്ററിൽ സ്തനങ്ങൾ അറുത്ത് മാറ്റാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ , താൻ പഠിച്ച അറിവുകളുടെയും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത പുത്തൻ അറിവുകളുടെയും കരുത്തിൽ സർജറിയല്ല കീമോയാണ് ആദ്യം വേണ്ടത് എന്ന ഡോക്ടറുടെ തീരുമാനം എന്റെ മനസിൽ ഡോക്ടറിലുള്ള വിശ്വാസം പതിന്മടങ്ങായി ഉയർത്തി.കീമോയും റേഡിയേഷനും എല്ലാം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോൾ കീറിമുറിക്കപ്പെടാത്ത ശരീരവുമായി ആരോഗ്യത്തോടെ ഞാൻ ഓടി നടക്കുന്നുവെങ്കിൽ അത് ഡോ. ബോബന്റെ കഴിവും പ്രതിഭയും ഒന്നു കൊണ്ട് മാത്രം..സൗമ്യമായ പെരുമാറ്റം, സാന്ത്വനമായി ഒഴുകിയെത്തുന്ന നിറഞ്ഞ പുഞ്ചിരി . ആത്മവിശ്വാസത്തെ തൊട്ടുണർത്തുന്ന കരുതലിന്റെ ,ചേർത്തു വയ്ക്കലിന്റെ ആശ്വാസ വാക്കുകൾ … ഇതൊക്കെ ഡോക്ടറിൽനിന്ന് രോഗിയിലേക്ക് ഒഴുകിയെത്തുന്ന പോസിറ്റീവ് എനർജിയാണ്

അതിന്റെ കരുത്തിലാണ് ഞങ്ങൾ രോഗവിമുക്തിയിലേക്ക് അതിവേഗം നടന്നടുക്കുന്നത് നിരവധി അർബുദ രോഗികൾക്ക് ജീവനും ജീവിതവും തിരിച്ചു നൽകിയ … നൽകുന്ന പ്രിയ ഡോക്ടർക്ക് ഈ ഡോക്ടർ ദിനത്തിൽ എന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ അർബുദത്തിനെതിരെ ബോധവത്ക്കരണ യജ്ഞം നടത്തുന്ന ഡോക്ടറുടെ സാമൂഹ്യ പ്രതിബദ്ധതയെ നമിക്കുന്നു. കാൻസർ രോഗികളായ സ്ത്രീകളുടെ കൂട്ടായ്മയായ തണലിന് ഡോക്ടർ നൽകുന്ന പിന്തുണക്ക് നന്ദി

Karma News Network

Recent Posts

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും…

14 mins ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം, യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനമെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി…

16 mins ago

ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി, വാഹനങ്ങൾക്കിടിയിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : നാടുകാണി ചുരത്തിനു സമീപം ബന്ദിപ്പുർ ചെക്പോസ്റ്റിൽ കാട്ടാനയിറങ്ങി. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം. ചെക്പോസ്റ്റിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ കാട്ടാന…

29 mins ago

ആലുവയിൽ സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു

ആലുവ: ഫ്‌ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍…

51 mins ago

പത്തനംതിട്ടയിൽ പൊലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവർക്കും ഗുരുതര പരിക്ക്

പത്തനംതിട്ട : അടൂർ നെല്ലിമുകളിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്‌ക്കും ഡ്രൈവറിനും ഗുരുതര പരിക്ക്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം.…

54 mins ago

ആർ. ഹരികുമാർ വിരമിച്ചു, ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

57 mins ago