national

മദ്യനയ അഴിമതിക്കേസ്, ബിആർഎസ് നേതാവ് കെ.കവിത 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 15 നാണ് കവിതയെ ഇഡി കസ്റ്റഡിയിലെടുക്കുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കഴി‌ഞ്ഞയാഴ്ച 5 ദിവസത്തേക്ക് കൂടി കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു.

നൂറ് കോടി രൂപ കവിത നേതാക്കൾക്ക് നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മദ്യനയത്തിൽ കവിതയുമായി ബന്ധമുള്ള വ്യവസായികൾക്ക് അനൂകുലമായ നടപടികൾക്കാണ് കോഴ നൽകിയത്. മനീഷ് സിസോദിയയും ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് ഇഡി പറയുന്നു. ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളുമായും ആംആദ്‍മി പാർട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇ.ഡി വെളിപ്പെടുത്തിയിരുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിച്ചു.

Karma News Network

Recent Posts

ഫുൾ എ പ്ലസ്, പപ്പയ്ക്ക് കൊടുത്ത വാക്കുപാലിച്ച് സോന

വയനാട് പുൽപ്പള്ളി പാക്കത്തെ സോന എസ്എസ്എൽസി പരീക്ഷയെഴുതിയത് പിതാവിന്റെ മരണമേൽപ്പിച്ച നടുക്കത്തിനിടയിലാണ്. എല്ലാ വിഷയത്തിലും എ പ്ലസ് നേടി സോന…

19 mins ago

കെഎസ്ആർടിസി ബസുകൾക്കിടയിൽപെട്ട് അപകടം, 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം, പാലാരിവട്ടം ചക്കരപറമ്പിൽ വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രികർ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചവരെ…

55 mins ago

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ…

2 hours ago

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു…

2 hours ago

കെ പി യോഹന്നാൻ സാമ്രാജ്യത്തിന്റെ പിൻഗാമി, ബിലിവേഴ്സ് ചർച്ച് സിനഡ് തീരുമാനം

പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…

3 hours ago

അഴിമതി ഞാൻ അനുവദിക്കില്ല, കണ്ടാൽ മന്ത്രിമാരേ ഇനിയും ജയിലിൽ പൂട്ടും-ഗവർണ്ണർ ആനന്ദ ബോസ്

അഴിമതിയും അക്രമവും ബം​ഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബം​ഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…

3 hours ago