kerala

‘ഓക്സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുമ്പാ പുറത്തു വിടുന്ന ഓക്സിജന്‍ വെക്കാമായിരുന്നു’; പരിഹസിച്ച് എം.എ നിഷാദ്

തിരുവനന്തപുരം : ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും യുപി സര്‍ക്കാറിനെയും പരിഹസിച്ച്‌ സംവിധായകന്‍ എം.എ നിഷാദ്. ഇത്രയും രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന രാജ്യത്ത് പശുവിനെ കൊണ്ട് പുറത്തോട്ട് വിടുന്ന ഓക്‌സിജന്‍ ഒന്നെടുത്ത് വെക്കാമായിരുന്നു എന്നാണ് സംവിധായകന്‍ പരിഹസിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ നിഷാദിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം…………………….

‘ഗായ്,ഏക് പാല്‍ഥൂ ജാന്‍വര്‍ ഹേ… ഗായ് ഖാസ് കാത്താ ഹേ
ഔര്‍ ദൂത് ദേത്താ ഹേ… ഗായ് ഓക്സിജന്‍ ഭീ മില്‍താ ഹേ
ഹാേ..ഹീ…ഹം… നഹീ..നഹീ…’

ഇതിനപ്പുറം ഹിന്ദി അറിയില്ല മിത്രോംസ്…
പറഞ്ഞത്,പശുവിനെ പറ്റിയാണ്…
ഇത്രയും,രൂക്ഷമായ ഓക്സിജന്‍ ക്ഷാമം
നേരിടുന്ന രാജ്യത്ത്,പശുമ്ബായെ കൊണ്ട്
പുറത്തോട്ട് വിടുന്ന ഓക്സിജന്‍ ഒന്നെടുത്ത്
വെക്കാമായിരുന്നു…

പശുവിന് ആമ്ബുലന്‍സും,പരിപാലന മന്ത്രാലയവുമുളള ആദിത്യനാഥന്റ്റെ നാട്ടില്‍
ഇതല്ല,ഇതിനപ്പുറവും സാധിക്കും…
ആ വഴിക്കൊന്ന് ശ്രമിച്ച്‌ നോക്കികൂടെ മിത്രങ്ങളെ ? പാട്ടകൊട്ടിയും,വിളക്ക് തെളിച്ചും,ഗോമൂത്ര
പാനീയവും,എല്ലാം വിജയകരമായി പരീക്ഷിച്ച
ആദിത്യനാഥന്റ്റെ യൂ പി യില്‍,ഓക്സിജന്‍
ക്ഷാമമുണ്ടാകില്ല…കട്ടായം…

പശു എങ്ങനെ ഓക്സിജന്‍ നല്‍കും എന്നതിനെ പറ്റിയുളള ക്ളാസ്സിന് ബഹുമാന്യ
ശാസ്ത്രജ്ഞന്‍,പപ്പേട്ടനെ സമീപിക്കാവുന്നതാണ്…നോട്ട് നിരോധന
സമയത്ത്,രണ്ടായിരത്തിന്റ്റെ നോട്ടില്‍
ചിപ്പ് കണ്ട് പിടിച്ച സാങ്കേതിക വിദഗ്ധന്‍
കൂടിയാണ് പപ്പെട്ടന്‍… ചാനല്‍ ചര്‍ച്ചയില്‍ പപ്പേട്ടനെ വല്ലാണ്ട് മിസ്സ്
ചെയ്യുന്നു്‌… മൂവായിരം കോടി മുടക്കി പട്ടേലിന് പ്രതിമ…
ഇരുപതിനായിരം കോടിയുടെ പാര്‍ലമെന്റ്റ്
മന്ദിരം.. ഉലകം ചുറ്റാന്‍ ഒമ്ബതിനായിരം കോടിയുടെ
വിമാനം. ‌ ഇതൊക്കെ അച്ഛാ ദിന്‍ അല്ലേ കമ്മികളേ…
ഇതാണ് പുതിയ ഇന്‍ഡ്യ…
സന്തോഷിച്ചാട്ടെ…സന്തോഷിച്ചാട്ടെ…

NB

മിത്രോംസ്,പതിവ് തെറിവിളി പൊങ്കാലയുമായി ഇതിലേ വരില്ലേ…
കമോണ്‍ട്രാ മിത്രോംസ്…എനിക്കത്
പൂച്ചെണ്ടുകളാണ്…
ലാല്‍ സലാം

Karma News Network

Recent Posts

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

4 mins ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

30 mins ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

47 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

49 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

56 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

1 hour ago