Home kerala ബാരിക്കേഡുകൾ ചാടിക്കടന്ന് മഹിളാ കോൺഗ്രസുകാർ, വന്യജീവി ആക്രമണത്തിൽ തലസ്ഥാനത്ത് തെരുവുയുദ്ധം

ബാരിക്കേഡുകൾ ചാടിക്കടന്ന് മഹിളാ കോൺഗ്രസുകാർ, വന്യജീവി ആക്രമണത്തിൽ തലസ്ഥാനത്ത് തെരുവുയുദ്ധം

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ മഹിളാ കോൺഗ്രസുകാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. പോലീസുകാരും മഹിളാ കോൺഗ്രസുകാറം തമ്മിൽ തെരുവ് യുദ്ധം തന്നെ അരങ്ങേറി. മരണങ്ങൾ തുടർക്കഥ ആകുമ്പോളും സർക്കാരും മുഖ്യമന്ത്രിയും വനംവകുപ്പുമെല്ലാം വെറും നോക്കുകുത്തിയാകുകയാണ്. ഇതിൽ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ആണ് അരങ്ങേറുന്നത്.

മുഖ്യന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. വന്യജീവി ആക്രമണങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മരപ്പട്ടി ശല്യത്തില്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

കൊലപ്പുള്ളിയെ പോലെ പോലീസ് അറസ്റ്റു ചെയ്ത ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും കോടതി ജാമ്യം അനുവദിച്ചു.

വീഡിയോപ് സ്റ്റോറി കാണാം,