topnews

വിശാല ലക്ഷ്യവുമായി മമത ഡൽഹിയിൽ; സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തു൦

ബി ജെ പിക്കെതിരെയുള്ള ബദൽ നീക്കങ്ങൾ ശക്തിപ്പെടുത്താനും ദേശിയ രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന് ആരംഭിക്കും. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതാ ബാനർജി ഡൽഹിയിൽ എത്തുന്നത്. ഈ മാസം 30 വരെയാണ് മമതാ ബാനർജി ഡൽഹിയിൽ ഉണ്ടാകുക. സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അവർ കർഷക സമര വേദികളിലും സന്ദർശനത്തിന് എത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി മമത എഴുതിയ കത്തിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുമായും മമത ചർച്ചകൾ നടത്തും.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ മമതാ ബാനർജി 10 ജൻപഥിലെ വസതിയിൽ കാണും. മമതാ ബാനർജിയുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തുമെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃസ്ഥാനം മമതയ്ക്ക് വിട്ടുനൽകാൻ പാർട്ടി തയാറാകില്ല. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മയ്ക്ക് മറ്റൊരു പാർട്ടിക്കും ഫലപ്രദമായി നേത്യത്വം നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പശ്ചിമ ബംഗാൾ ഹൗസിൽ വച്ചാകും മമത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളെ കാണുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി മമത കാണും.

Karma News Editorial

Recent Posts

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി

ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. തൃശൂർ അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടിൽ അഖിലിന്‍റെ…

11 mins ago

39 കാരി കെളവിയാണെന്ന് ഓർക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണോ? അലൻ ജോസ് പെരേരക്ക് മറുപടിയുമായി വാസ്തവിക അയ്യർ

39കാരി കെളവിയെ കെട്ടാനെന്താ ഭ്രാന്താണോ എന്ന് ചോദിച്ച 23 കാരൻ അലൻ ജോസ് പെരേരക്ക് മറുപടിയുമായി സിനി ആർട്ടിസ്റ്റ് നടി…

39 mins ago

ആ കൊച്ച് വാ തുറക്കുന്നത് തന്നെ പൊറോട്ട തിന്നാനും കള്ളം പറയാനും പിന്നെ ക്യാപ്‌സ്യൂൾ വിഴുങ്ങാനും മാത്രമാണ്- അഞ്ജു പാർവതി പ്രഭീഷ്

നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…

1 hour ago

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർ മരിച്ചു

കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…

2 hours ago

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

10 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

11 hours ago