Home national വന്ദേഭാരതില്‍ പുകവലിച്ച വ്യക്തി പിടിയില്‍, ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ യാത്രക്കാരനാണ് പുക വലിച്ചത്

വന്ദേഭാരതില്‍ പുകവലിച്ച വ്യക്തി പിടിയില്‍, ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ യാത്രക്കാരനാണ് പുക വലിച്ചത്

ഹൈദരാബാദ്. വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഇരുന്ന് പുകവലിച്ച വ്യക്തി പിടിയില്‍യ ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറിയ ഇയാള്‍ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയില്‍ നിന്നും സെക്കന്തരാബാദിലേക്ക് പോയ ട്രെയിന്‍ ഗുഡുര്‍ വിട്ടപ്പോഴാണ് സംഭവം. പെട്ടന്ന് ട്രെയിനില്‍ അപായ മണി മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് സ്വയം പ്രവര്‍ത്തിക്കുന്ന അഗ്നിശമന യന്ത്രം തീയണയ്ക്കാന്‍ എയറോസോള്‍ സ്േ്രപ ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി.

തുടര്‍ന്ന് യാത്രക്കാര്‍ ഗാര്‍ഡിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും റെയില്‍വേ പോലീസ് എത്തി അനേഷിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്. ശുചിമുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ശുചിമുറിയുടെ ജനല്‍പാളി തകര്‍ത്ത് ഉദ്യോഗസ്ഥര്‍ അകത്തുകയറി. ഇയാള്‍ക്ക് ട്രെയിനിലെ അപായമണിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വിവരം.