നിറപുത്തരി ആഘോഷത്താൽ ധന്യമായി ശബരിമല, ആയിരങ്ങൾ ഒഴുകിയെത്തി

പത്തനംതിട്ട: നിറപുത്തരി ആഘോശത്തിൽ ഭക്തിസാന്ദ്രമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം. പുതുവർഷത്തെ ഐശ്വര്യപൂർവ്വം വരവേൽക്കാൻ ശബരിനാഥനെ കണ്ടുവണങ്ങി അനുഗ്രഹം നേടാനെത്തിയവർ പതിവിലും അധികമായിരുന്നു. ന്ത്രി കണ്ഠംര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിനുള്ളിലെത്തിച്ച് പ്രത്യേക പൂജ നടത്തി.

സന്നിദാനത്ത് രാവിലെ 5 മണി മുതൽ തുടങ്ങിയ പൂജയ്‌ക്ക് ശേഷം വാദ്യമേള ഘോഷങ്ങളുടെ അകമ്പടിയോടെ ഭക്തർ സമർപ്പിച്ചതും സന്നിധാനത്ത് തന്നെ വിളയിച്ചെടുത്തതുമായ നെൽകതിരുകൾ ക്ഷേത്ര പ്രദിക്ഷണത്തിന് ശേഷം ക്ഷേത്രം തന്ത്രി കണ്ഠംര് രാജീവര് 5.45-ന് ശ്രീകോവിൽ പടിക്കൽ എത്തിച്ചു. വിശേഷാൽ പൂജയ്‌ക്ക് ശേഷം നെൽകതിരുകൾ ഭക്തർക്ക് പ്രസാദമായി

പതിവിലും കൂടുതൽ ആളുകൾ ഇന്ന് അയ്യനെ കണ്ടുതൊഴാൻ ശബരിമലയിൽ എത്തി. ഇന്ന് നിത്യ പൂജകൾക്ക് ശേഷം രാത്രി 10 മണിയോടെ ഹരിവരാസനം പാടി നടയടയ്‌ക്കും. ശേഷം ചിങ്ങമാസ പൂജകൾക്കായി 16-ന് നട തുറക്കും. 21-ന് രാത്രി പൂജകൾ പൂർത്തിയാക്കി അടയ്‌ക്കും. ഓണം നാളുകളിലെ പൂജകൾക്ക് 27ന് നട വീണ്ടും തുറക്കും.