മുട്ടുവേദനയ്ക്ക് ആശ്വാസം, ഉമ്മൻചാണ്ടി പുണ്യാളന്റെ സന്നിധിയിലേക്ക് തീർത്ഥയാത്ര

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തുന്നത്. ഉമ്മൻചാണ്ടിയുടെ അടുത്തു പോയാൽ അത്ഭുതമുണ്ടാകുമെന്ന പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യാത്ര.. പണിയില്ലാത്ത കർക്കിടക മാസത്തിൽ ടൂറിസ്റ്റ് ബസുകാർ ഇതൊരു ആഘോഷമാക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള കോൺ​ഗ്രസ് പ്രവർത്തകരെയാണ് ഇത്തരം ചൂഷണത്തിന് ഇരയാക്കുന്നത്. പപ്പനംകോട് ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ പരസ്യമാണ് ശ്രദ്ധേയം.. മുട്ടുവേദനക്ക് ആശ്വാസത്തിന് ഉമ്മൻചാണ്ടി പുണ്യാളന്റെ സന്നിധിയിലേക്ക് തീർത്ഥയാത്ര എന്നാണ് അവർ പറയുന്നത്.. പാല, ഭരണങ്ങാനം, ആതിരപ്പള്ളി വെള്ളച്ചാട്ടം തുടങ്ങിയ മറ്റ് പല സന്ദർശങ്ങളും യാത്രക്കൊപ്പം കാണമെന്ന വാ​ഗ്ദാനത്തോടെയാണ് ടൂറിസ്റ്റു ബസുകാർ പാവങ്ങളെ പിഴിയുന്നത്.

ഇമ്മാനുവേൽ ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്വത്തിൽ ഇരട്ടിയിൽ നിന്നും ആ​ഗസ്റ്റ് പതിനെട്ടിനും സെപ്റ്റംബർ ഒന്നിനും ഉമ്മൻചാണ്ടി സാറിന്റെ കല്ലറയിലേക്ക് തീർത്ഥാടനയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.. അവർ സോഷ്യൽ മീഡിയ പേജുകളിൽ പങ്കിട്ട പോസ്റ്റും ചർച്ചയായിട്ടുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ നൽകുന്നത്..

പോകുന്നവരെല്ലാം ഇരിട്ടിയിൽ സിഎൻജി പമ്പിനു വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കണമേ നമുക്കും ഒരു ഗ്യാസിന്റെ ഓട്ടോ എടുക്കാനാണ്.. കമ്മ്യൂണിസ്റ്റുകാർക്ക് സന്ദീപാനന്ദഗിരിയെ സ്വാമി വേഷം കെട്ടിച്ചു കൊണ്ടുനടക്കാം പക്ഷെ കോൺഗ്രസുകാരനായ ഉമ്മ ചാണ്ടിക്ക് വിശുദ്ധ പദവി നൽകുന്നത്ത് അംഗീകരിക്കില്ല. എന്തോന്നാടെ ഇത്… മൂലക്കുരു, അർശസ്, പൈൽസ് മറ്റു ലൈംഗിക രോഗങ്ങളുടെ മദ്യസ്ഥൻ.. പലതരം PR WORK കണ്ടിട്ടുണ്ട്. മരിച്ചുപോയ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിൽ PR WORK ആദ്യമായിട്ടാണ് കാണുന്നത്. നടക്കട്ടെ നടക്കട്ടെ. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇതുപോലെയുള്ള പരസ്യങ്ങൾ പ്രതീക്ഷിക്കുന്നു…. ഉമ്മൻ ചാണ്ടിയെ തെരുവിലിട്ട് അലക്കാൻ തന്നെയാണ് ധനമോഹികളായ ‘നിങ്ങളുടെയൊക്കെ പരിപാടി.

വിഡ്ഢികളായ കോൺഗ്രസ്കാർ ഇത് കണ്ട് മൗനം പാലിക്കുന്നു.. ചെങ്ങായ്‌ ഉള്ളപ്പോ പെൻഷൻ പോലും കിട്ടിയില്ല നല്ലൊരു സ്കൂൾ റോഡ് ഒന്നും തന്നെ ഉണ്ടായില്ല. ആരും രക്ഷപെട്ടതായി കേട്ടിട്ടില്ല.

ട്രാവൽ ഏജൻസി ക്കാർ എങ്കിലും ഇപ്പോൾ എങ്കിലും രക്ഷപെടു… മരിച്ചവരെ കുറച്ച് കാലം വിറ്റ് തിന്നാൻ ആണ് ഇവരുടെ ഒക്കെ നീക്കം നരബലി തുടങ്ങി എല്ലാ അന്ധ വിശ്വാസങ്ങളും ഇപ്പോൾ തന്നെ ഇവിടെ ഉണ്ട് എന്നേരം ആണ് രോഗം വന്ന് മരണപെട്ട ഒരാളുടെ അടുക്കൽ പോയി രോഗ ശാന്തിക്ക്‌ വേണ്ടി പ്രാർഥിക്കുന്നത്.. മൂത്രത്തിൽ കല്ലുണ്ടായിരുന്നു കാറ്റ് വന്ന് പോയാൽ രണ്ട് ഇറ്റ് വീണലായി…അങ്ങനെയിരിക്കെ പുതുപ്പള്ളി വരെയൊന്ന് പോയി അത്ഭുതം എന്നല്ലാതെ എന്ത്‌ പറയാൻ ഇപ്പോൾ ഉറക്കത്തിൽ വരെ മുല്ലപെരിയാർ പൊട്ടിയപോലെയാണ് പോകുന്നത് സർ എത്ര മഹാൻ