topnews

മരിച്ചെന്നു കരുതി 76കാരനെ ഫ്രീസറില്‍ സൂക്ഷിച്ചത് ഒന്നര ദിവസം, സംസ്‌കാരത്തിന് തൊട്ടുമുമ്പ് കൈ അനങ്ങി, ആത്മാവ് പൂര്‍ണമായും വിട്ടുപോകാത്തതിനാലാണ് കൈ അനങ്ങിയതെന്ന് ബന്ധു

ജീവനുള്ളയാളെ മരിച്ചെന്ന് കരുതി ഫ്രീസറിൽ സൂക്ഷിച്ചത് ഒന്നര ദിവസം.ഫ്രീസറിൽ സൂക്ഷിച്ച ആൾക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തിയാണ് രക്ഷപെടുത്തിയത്.ഫ്രീസർ തിരിച്ചെടുക്കാനെത്തിയ ജീവനക്കാരനാണ് മരിച്ചെന്ന് കരുതിയ ആൾക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.തമിഴ്‌നാട് സേലത്താണ് എഴുപത്തിയാറുകരനെ ഒന്നരദിവസം മുഴുവൻ അബദ്ധവശാൽ ബന്ധുക്കൾ ഫ്രീസറിൽ സൂക്ഷിച്ചത്.ഇതിനിട ശവസംസ്‌കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി.ഈ ചടങ്ങുകൾ പുരോ​ഗമിക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന് ജീവിതത്തിലേക്ക് വരുകയായിരുന്നു.ഫ്രീസറിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ആൾ ശ്വാസം എടുക്കുന്നതായും കൈകൾ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.സഹോദരൻ ശരവണകുമാറിനും ശരവണന്റെ മകൾക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം കഴിഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം വാർദ്ധക്യസഹജമായ അസുഖം കൂടിയതോടെ സേലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ മരിച്ചയാൾക്ക് ജീവനുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും,ആത്മാവ് പൂർണമായും വിട്ടുപോകാത്തതിനാലാണ് കൈകകൾ അനക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ വിചിത്രമായ മറുപടി.ഇതിനിടയിൽ നാട്ടുകാർ ചേർന്ന് പൊലീസിൽ വിവരം അറിയിക്കുകായിരുന്നു,സേലം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെത്തി പരിശോധന നടത്തുകയായിരുന്നു.ബാലസുബ്രഹ്മണ്യം മരിച്ചെന്ന് കരുതി ബന്ധുക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിച്ചത്.സംസ്‌കാരത്തിന് തൊട്ടുമുമ്പ് ജീവനുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.എന്നാൽ ബന്ധുക്കൾ മനപ്പൂർവ്വം ഫ്രീസറിൽ കിടത്തിയതാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

Karma News Network

Recent Posts

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

16 mins ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

44 mins ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

2 hours ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

2 hours ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

3 hours ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

3 hours ago