national

മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നു : കേന്ദ്രം

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് സായുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത് .കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഇവരെ ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് മാവോവാദി ആക്രമണവും സാന്നിധ്യവും കുറയുന്നതായും ആക്രമണത്തില്‍ സാധാരണ പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടി . മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ 2015ല്‍ പ്രത്യേക ദേശീയ നയവും ആക്ഷന്‍ പ്ലാനും സ്വീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഭാഗമായി വലിയ പിന്തുണയാണ് സേനകളുടെ ആധുനികവത്കരണത്തിനുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു .

Karma News Network

Recent Posts

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

21 mins ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

9 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

10 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

10 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

11 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

12 hours ago