national

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പദ്ധതി വേഗത്തിലാക്കുന്നത്.

കോവാക്‌സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കല്‍ പരീക്ഷണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്‌സിന്റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ പറഞ്ഞിരുന്നു.

‘സൈഡസ് കാഡില പരീക്ഷണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുളള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. കോവാക്‌സിന്റെ പരീക്ഷണം ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തോടെ അവസാനിക്കും. അപ്പോഴേക്കും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കണം. ഫൈസറിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.’രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

Karma News Network

Recent Posts

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

12 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

30 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

45 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

1 hour ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

2 hours ago

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ…

2 hours ago