readers breaking

കുറുപ്പിനും മമ്മുട്ടിക്കും മറുപടി, മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററിലേക്ക് വന്നതിനു പിന്നിൽ

മരക്കാർ അറബികടലിന്റെ സിംഹം തിയറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന വിവരം പുറത്ത് വന്നപ്പോൾ നേടിയത് മോഹൻലാൽ മമ്മുട്ടിക്കെതിരേ ഉള്ള ഒരു സിക്സർ കൂടിയാണ്‌.കൂട്ടുകാരാണ്‌ ഇരുവരും എങ്കിലും നീ തന്നെ അങ്ങിനെ വലിയ പുള്ളിയും കൈയ്യടിയും നേടണ്ടാ എന്നു തന്നെയാണ്‌ മോഹൻലാലിന്റെ ഈ നീക്കം പറയുന്നത്.

പരിപൂർണ്ണമായ ഭംഗിയോടെ തന്നെ ബിഗ് സ്ക്രീനിൽ ചിത്രം കാണാൻ എല്ലാ നീക്കവും അവസാനം നടത്തിയതും ഇടപെട്ടതും ദി കംബ്ലീറ്റ് ആക്ടർ മോഹൻ ലാൻ.പ്രിയദർശൻ-മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും എന്നും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്യുക.

related news കുറുപ്പ് സിനിമ പ്രദർശിപ്പിക്കാൻ പാടില്ല, ഹർജി ഫയലിൽ സ്വീകരിച്ചു

കുറുപ്പ് തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനു മറുപടിയായാണ്‌ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ മറുപടിയും. കുറുപ്പ് മമ്മുട്ടി ഇടപെട്ടാണ്‌ തിയറ്ററിൽ എത്തുന്നത്. തുടർന്ന് മോഹൻ ലാൽ ആരാധകർ നിരാശരായിരുന്നു. മമ്മുട്ടി മോഹൻലാലിനെതിരേ നേടിയ വിജയം ബുർജ് ഖലീഫയിൽ ആഘോഷിച്ചതിനു പിന്നാലെയാണ്‌ ആരാധകരേ ആവേശത്തിലാക്കി മോഹൻലാൽ നിലപാടും വന്നത്. തീരുമാനം ആന്റണി പെരുമ്പാവൂർ പറയുമ്പോൾ അതിനു പിന്നിൽ മോഹൻ ലാലിന്റെ വിപണി തിരികെ പിടിക്കാൻ ഉള്ള നീക്കമാണ്‌. തന്റെ കോർട്ടിൽ എതിരാളി കയറി പന്ത് അടിക്കുന്നത് നടക്കില്ലെന്ന് എതിരാളിയേ പറയാതെ തന്നെ തന്നെ ഇത് വ്യക്തമാക്കുന്നു

പ്രിയദർശൻ-മോഹൻലാൽ സിനിമ  മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ തിയേറ്ററുടമകള്‍ അഡ്വാന്‍സ് തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. അഡ്വാന്‍സ് തുക തിയേറ്ററുടമകള്‍ക്ക് നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ തിയേറ്റര്‍ ലാഭം ഉണ്ടായാല്‍ ഇതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടിരുന്നു. ഒ.ടി.ടി കരാര്‍ ഭേദഗതി വരുത്തിയാണ് ചിത്രം തിയേറ്ററില്‍ റിലീസിന് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകള്‍.

എന്തായാലും മമ്മുട്ടി ആരാധകർ ഇനി മരക്കാറേ നോക്കി ചിരിക്കണ്ട. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യും എന്ന പ്രഖ്യാപനം തന്നെ ആരാധകർക്ക് ഒരാശ്വാസമാണ്‌. എന്നാൽ ആമസോണുമായി ഉണ്ടാക്കിയ കരാർ എന്തു ചെയ്യും എന്നതും വിഷയമാണ്‌. ആമസോണിലും തിയറ്ററിലും ഒന്നിച്ച് കുതിച്ച് കയറി രാജ്യത്ത് തന്നെ അത്ഭുതമാകാനും മോഹൻ ലാൽ ഒരുങ്ങുന്നു എന്ന വിവരം വരുന്നു

Karma News Editorial

Recent Posts

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

18 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

29 mins ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

60 mins ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

1 hour ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

1 hour ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

2 hours ago