കുറുപ്പ് സിനിമ പ്രദർശിപ്പിക്കാൻ പാടില്ല, ഹർജി ഫയലിൽ സ്വീകരിച്ചു

പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിനെ ആസ്പദമാക്കിയുള്ള സിനിമ പ്രദർശിപ്പിക്കാൻ പാടില്ല എന്നതിനെ ആസ്പദമാക്കിയുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയ്ലർ ലൈറ്റ് അപ് ചെയ്തതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന സിനിമയെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോയുടെ ടിക്കറ്റുകളടക്കം വിറ്റു തീർന്നിരിക്കുകയാണ്. അത്തരം ആഹ്ലാദ പ്രകടനങ്ങളിലിരിക്കവെയാണ് സിനിമക്ക് പണി വരുന്നതെന്നതും ശ്രദ്ധേയം

പിടികിട്ടാപ്പുള്ളിയായ കുറുപ്പിന്റെ സ്വകാര്യത സംരക്ഷിക്കണം എന്ന് പറഞ്ഞ്‌ അഭിഭാഷകൻ സ്വയം കേരള ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസിൽ എതിർ കക്ഷികൾ ആയ സിനിമയുടെ നിർമാതാക്കൾക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു കേസിൽ കുറുപ്പിനെ പോലുള്ള പിടികിട്ടാപ്പുള്ളികൾക്ക് സ്വകാര്യതയ്ക്ക് മൗലിക അവകാശം ഉണ്ടെന്നും, ആയത് സംരക്ഷിക്കാൻ അവരുടെ സ്വത്ത് വഹകൾ കൈയാളുന്ന സർക്കാരിന് ബാധ്യത ഉണ്ട് എന്നും ആണ് അഭിഭാഷകന്റെ വാദം

കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് . കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് പറയുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും അഭിനയിച്ച ഈ ചിത്രം കേരളത്തിൽ മാത്രം നാനൂറിൽ അധികം സ്‌ക്രീനുകളിലാണ് എത്തുക.

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനിജീവനക്കാരനെ ഇയാൾ കൊ ലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇൻഷുറൻസ്പണമായി മുപ്പതുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം

ആലപ്പുഴയ്ക്കുപോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിൻ്റെ കാറിൽക്കയറ്റി. യാത്രാമദ്ധ്യേ കഴു ത്തിൽ തുണി മുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിൻ്റെ വീട്ടിലെത്തിച്ച്, മരി ച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ, കത്തിയനിലയിൽ ചാക്കോയെക്കണ്ടെത്തിയത്.