entertainment

മുസ്ളീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനേ, മീനാക്ഷിയോട് വിവാഹ അഭ്യർത്ഥനയുമായി ആരാധകൻ

ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്. ദിലീപിനും ഭാര്യ കാവ്യാമാധവനുമൊപ്പം മീനാക്ഷിയും വാർത്തകളിൽ നിറയാറുണ്ട്. . ദിലീപിന്റെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തതും മീനൂട്ടിയാണ്. മീനാക്ഷിയുമായി ഏറെ സൗഹൃദത്തിലാണ് കാവ്യ മാധവൻ. ഇരുവരും ഒരുമിച്ചുള്ള യാത്രകളും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴുള്ള ചിത്രങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലവിൽ മെഡിസിന് പഠിക്കുന്ന മീനാക്ഷിയെ അധികം പുറത്ത് കാണാറില്ല.

സംവിധായകൻ അരുൺ ഗോപിയുടെ മക്കളുടെ പിറന്നാളിന് എത്തിയ മീനൂട്ടിയുടെയും ദിലീപേട്ടന്റെയും ചിത്രം അതിവേഗമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വൈറലായത്. സൽവാറിൽ അതി സുന്ദരി ആയി എത്തിയ ചിത്രം ആണ് കഴിഞ്ഞദിവസം മീനാക്ഷി തന്റെ ഇൻസ്റ്റയിലൂടെ പങ്കുവച്ചത്. അരലക്ഷം ലൈക്സ് ആണ് ചുരുങ്ങിയ സമയത്തിനുള്ളിൽ സിംഗിൾ പിക് വാങ്ങി കൂട്ടിയത്.

ക്യൂട്ടി ദി ബ്യൂട്ടി എന്ന കമന്റ് പങ്കിട്ടുകൊണ്ടാണ് മീനൂട്ടിയുടെ ആത്മമിത്രം നമിത പ്രമോദ് എത്തിയത്.നമിതയ്ക്ക് സ്നേഹത്തിൽ നിറഞ്ഞ മറുപടിയും മീനാക്ഷി നൽകുകയുണ്ടായി. ചിത്രം വൈറൽ ആയതോടെ താരപുത്രിക്ക് പ്രണയാഭ്യർത്ഥനയും ലഭിക്കുന്നുണ്ട്. എന്നാൽ ദിലീപേട്ടൻ ഫാൻസ്‌ അവരെ വെറുതെ വിട്ടില്ല. ചുട്ട മറുപടി തന്നെ അത്തരക്കാർക്ക് ഫാൻസ്‌ നൽകുകയും ചെയ്തു.മുസ്ളീം ആയിരുന്നെങ്കിൽ ഞാൻ കല്യാണം കഴിച്ചേനെ! സാരമില്ല ഇനിയും സമയം ഉണ്ടെന്ന് മീനൂട്ടിയോട് ആരാധകൻ പറഞ്ഞത്. ഇതിനെയാണ് ഫാൻസ്‌ പൊളിച്ചടുക്കിയത്.

മാർച്ച് 23 ആം തീയതിയാണ് മീനൂട്ടിയുടെ ജനനം എന്നാണ് റിപ്പോർട്ട്. മെഡിക്കൽ വിദ്യാർത്ഥിനിയാണ് മീനാക്ഷി ദിലീപ്. ഒരു വർഷം കൊണ്ട് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അച്ഛൻ കുട്ടിയാണ് മീനാക്ഷി എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. മഞ്ജുവും ദിലീപും വേര്പിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാൻ ആണ് മകൾ തീരുമാനിച്ചത്.

മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇക്കാര്യത്തിൽ ഒരു സൂചനയോ പ്രതികരണമോ താരപുത്രിയുടെ ഭാഗത്ത് നിന്നോ ദിലീപിന്റെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ല. ദിലീപ്-കാവ്യാമാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിവരം അറിയാനും ആരാധകർ കാത്തിരിക്കുകയാണ്. 2016ൽ ആയിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതർ ആവുന്നത്. വിവാഹത്തിന് പിന്നാലെ കാവ്യ സിനിമ വിടുകയും ചെയ്തു. ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

3 mins ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

1 hour ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

2 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

2 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

4 hours ago