entertainment

ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടുമെന്ന് പറഞ്ഞു, മീരാ വാസുദേവ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ വാസുദേവ്.മോഹന്‍ലാലിന്റെ നായികയായി തന്മാത്രയില്‍ മികച്ച പ്രകടനമാണ് മീര വാസുദേവ് കാഴ്ചവെച്ചത്.ഇപ്പോള്‍ മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് നടി.കുടുംബവിളക്ക് എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്.പരമ്പരയിലെ സുമിത്ര എന്ന മീരയുടെ കഥാപാത്രത്തെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.എട്ട് വയസുമുതല്‍ താന്‍ അബ്യൂസ് ചെയ്യപ്പെട്ടുവെന്നും 16-ാം വയസിലാണ് ആയാള്‍ ചെയ്യുന്നത് എന്തെന്ന് മനസിലായതെന്നും നടി പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,എട്ടു വയസ് തൊട്ട് പതിനാറു വയസ് വരെ അബ്യുസ് ചെയ്യപ്പെട്ടിട്ടുണ്ട്.പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്.എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്.എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു.അയാള്‍ എന്റെ അച്ഛനു വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ട് പോയി.അവിടെ വച്ചു എന്റെ തോളില്‍ കൈയിട്ടു പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്.എട്ടു വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു.ദേഹത്തു നിന്നു കൈയെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും.അവര്‍ തന്നെ തല്ലികൊല്ലും എന്ന് അയാളോട് പറഞ്ഞു.അങ്ങനെയാണ് ഞാന്‍ അവിടെ നിന്നു രക്ഷപ്പെടുന്നത്.ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. മീര പറഞ്ഞു.

വ്യക്തിജീവിതത്തില്‍ ഉണ്ടായ പരാജയത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു.രണ്ട് വിവാഹം കഴിച്ചുവെങ്കിലും രണ്ടും ഉപേക്ഷിക്കേണ്ടി വന്നതായും ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞു.വിവാഹ ബന്ധം വേര്‍പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്‍പില്‍ സ്ത്രീകള്‍ മാത്രമാണ് പ്രശ്‌നക്കാര്‍.അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആരും കാണാറില്ല.ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ നേരിടേണ്ടിവന്നു.ജീവന് തന്നെ ഭീഷണി ആകും എന്ന് തോന്നിയപ്പോള്‍ ആണ് ആ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും 2012ല്‍ രണ്ടാമതും വിവാഹിതയായെന്നും മീര പറയുന്നു.

Karma News Network

Recent Posts

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പിആർ ജോലി ചെയ്യിച്ചു, അപർണ സെൻ ശമ്പളം തരാതെ പറ്റിച്ചു, പരാതിയുമായി യുവമാധ്യമ പ്രവർത്തക

തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിന് വേണ്ടി പിആർ വർക്ക് നടത്തി ഫണ്ട് തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തു വരുന്നത്. ചെയ്ത ജോലിക്ക്…

8 mins ago

ഭീകര ഫണ്ടിം​ഗിനായി ചെലവഴിച്ചത് 91 കോടി, ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം, ഡൽഹി പൊലീസിന്റെ കുറ്റപത്രം ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌ ക്ലിക്ക് വഴി 91 കോടി രൂപ ചെലവഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാർച്ച് 30നാണ് പട്യാല ഹൗസ് കോടതിയിൽ 8000 പേജുകളുള്ള കുറ്റപത്രം ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോടതി കുറ്റപത്രം അംഗീകരിച്ചത്. രാജ്യ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാൻ ചൈനയിൽ നിന്ന് സഹായം വാങ്ങിയെന്ന കേസിലാണ് ന്യൂസ്‌ ക്ലിക്കും പ്രബീർ പുരകായസ്തയും അന്വേഷണം നേരിടുന്നത്. ചൈനീസ് പ്രൊപ്പഗണ്ട ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് പുരകായസ്തക്കെതിരെ യുഎപിഎ പ്രകാരം അന്വേഷണം നടക്കുകയാണ്. പുരകായസ്തയേയും സഹസ്ഥാപകനായ അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലാണ് നിലവിൽ ഇരുവരും ഉള്ളത്. കുറ്റപത്രത്തിൽ പറയുന്നത് തെറ്റായ വിവര പ്രചാരണം: ചൈനീസ് അവകാശവാദങ്ങളെ അംഗീകരിച്ച് കശ്മീരും അക്സായ് ചിനും ഇല്ലാത്ത ഇന്ത്യയെ ചിത്രീകരിക്കാൻ ഭൂപടങ്ങളിൽ മാറ്റം വരുത്തി. പൗരത്വ (ഭേദഗതി) നിയമത്തിനും (സിഎഎ), ദേശീയ പൗരത്വ രജിസ്റ്ററിനും (എൻആർസി) എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പ്രതിഷേധങ്ങൾക്കും കലാപങ്ങൾക്കും പ്രേരണ: കർഷക പ്രതിഷേധങ്ങൾക്കും ഡൽഹി കലാപത്തിന്റെയും അണിയറയിൽ പ്രവർത്തിച്ച വിവിധ തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകാൻ പുരകയസ്ത ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സിഎഎ/എൻആർസിക്കെതിരെ ജനങ്ങളെ അണിനിരത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. നിയമങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ച് വിദ്വേഷം വളർത്താൻ ന്യൂസ്‌ ക്ലിക്കിലൂടെ ശ്രമിച്ചു. കൊവിഡ് വാക്സിൻ തെറ്റായ വിവരങ്ങൾ: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന വാക്സിനുകൾക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ അമേരിക്കൻ കോടീശ്വരനായ നെവിൽ റോയ് സിംഗ്ഹാമും സംഘവുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റുകളുമായുള്ള ബന്ധം: പുരകായസ്തയ്‌ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി (മാവോയിസ്റ്റ്) സജീവമായ ബന്ധമുണ്ടായിരുന്നതായും അവരുടെ പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായും ഡൽഹി പൊലീസ് കണ്ടെത്തിചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരണം: പുരകായസ്തയ്‌ക്കും ന്യൂസ്‌ ക്ലിക്കിനും ചൈനീസ് പ്രൊപ്പ​ഗാണ്ട പ്രചരിപ്പിക്കുന്നതിനായി ഗണ്യമായ ഫണ്ട് ലഭിച്ചതായി കുറ്റപത്രം സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ‘ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനായി’ ന്യൂസ് ക്ലിക്കിലേക്ക് ചൈനീസ് ഫണ്ട് എത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്യുലറിസം എന്ന സംഘവുമായി ചേര്‍ന്ന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പ്രബീര്‍ പുരകായസ്ത ശ്രമിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 45 ദിവസത്തിനുശേഷമാണ് പുരകായസ്തയെ യു.എ.പി.എ. നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചൈനീസ് അനുകല പ്രചാരണം നടത്താനായി ന്യൂസ് ക്ലിക്ക് പണം വാങ്ങി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. ഇതിനൊപ്പം നൂറോളം കേന്ദ്രങ്ങളില്‍ പരിശോധനയും നടത്തിയിരുന്നു. ഒക്ടോബര്‍ മൂന്നിന് നടന്ന മണിക്കൂറുകള്‍ നീണ്ട പരിശോധനയ്‌ക്കൊടുവില്‍ ന്യൂസ് ക്ലിക്കിലെ 46 മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും അവരുടെ ഫോണുകള്‍ അടക്കമുള്ള 300-ലേറെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിം​ഗിനായി ന്യൂസ്‌…

23 mins ago

മേയർ – ഡ്രൈവർ തർക്കം, കെ.എസ്.ആർ.ടി.സി ബസിലെ ഡി.വി.ആറിൽ മെമ്മറി കാർഡില്ല

മേയർ- ഡ്രൈവർ തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു ഓടിച്ച ബസ് പൊലീസ് പരിശോധിച്ചു. ബസിനുള്ളിലെ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും ഡി.വി.ആറിൽ…

39 mins ago

വാണിജ്യ സിലിണ്ടർ വില കുറച്ചു, പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം : രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ…

41 mins ago

ശ്രീവിദ്യ മുല്ലശേരി രാഹുല്‍ വിവാഹം സെപ്റ്റംബര്‍ എട്ടിന്

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്…

1 hour ago

സിസിടിവി ക്യാമറകൾ ഇത് വരെയും സ്ഥാപിച്ചില്ല, കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ വീഴ്ച്ച തുടരുന്നു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ.…

1 hour ago