health

പുരുഷനെ സ്ത്രീയാക്കുന്ന ഭക്ഷണങ്ങള്‍ ഇവയൊക്കെ

സ്ത്രീകളില്‍ ഈസ്ട്രജന്‍ എന്ന സ്ത്രീ ഹോര്‍മോണ്‍ സ്ത്രീത്വം നല്‍കുന്നതു പോലെ പുരുഷനില്‍ പൗരുഷം നല്‍കുന്നത് ടെസ്റ്റോസ്റ്റിറോണാണ്. എന്നാല്‍ പുരുഷനില്‍ അല്‍പം സ്ത്രീ ഹോര്‍മോണും സ്ത്രീയില്‍ അല്‍പം പുരുഷ ഹോര്‍മോണും സാധാരണയാണ്. ഇവയുടെ അളവ് കൂടുന്നത് പുരുഷനില്‍ സ്ത്രീത്വവും സ്ത്രീയില്‍ പുരുഷത്വവും നല്‍കും. അതായത് സ്ത്രീകളില്‍ സ്ത്രൈണ സ്വഭാവമായ മാറിടവും രോമക്കുറവുമുണ്ടാകാം, മസിലുകള്‍ക്ക് ഉറപ്പു കുറവുണ്ടാകാം. സംസാരത്തില്‍ പോലും വ്യത്യാസമുണ്ടാകും. സ്ത്രീകളിലെ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ രോമ വളര്‍ച്ചയും വന്ധ്യതാ പ്രശ്നങ്ങളുമുണ്ടാകാം. ശരീരത്തിന്റെ സ്വഭാവത്തിലും ഇതു നിഴലിയ്ക്കാം.

പുരുഷ, സ്ത്രീ ഹോര്‍മോണുകളെ സ്വാധീനിയ്ക്കുന്നതില്‍ ഭക്ഷണത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. ചില ഭക്ഷണങ്ങള്‍ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ചിലത് സ്ത്രീ ഹോര്‍മോണിനും സഹായിക്കും. ഇതു കൊണ്ടു തന്നെ ചില ഭക്ഷണങ്ങള്‍ പുരുഷന്‍ അധികം കഴിയ്ക്കുന്നത് പൗരുഷക്കുറവിനു കാരണമാകുമെന്നു വേണം, പറയാന്‍. പുരുഷ പൗരുഷം, ശേഷി കുറയ്ക്കുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ

സോയ- പ്രോട്ടീന്‍ സമ്പുഷ്ടമാണെങ്കിലും സോയ ഈസ്ട്രജന്‍ സമ്പുഷ്ടം കൂടിയാണ്. പൗരുഷം കുറയ്ക്കുമെന്നു വേണം, പറയാന്‍. ഇവയില്‍ പുരുഷന്മാരിലെ ഹോര്‍മോണായ പിറ്റോസ്‌ട്രോജനുകള്‍ക്ക് ഭീഷണിയാണ്. ഇവ പ്രത്യുദ്പാദന സംബന്ധമായ തകരാറുകള്‍ക്കും, ആണുങ്ങളിലെ സ്തന വളര്‍ച്ചക്കും, ശരീരത്തിലെ രോമം കൊഴിയുന്നതിനുമിടയാക്കും. അതിനാല്‍ തന്നെ പുരുഷന്മാര്‍ സോയ ഉപയോഗിക്കുന്നത് ശ്രദ്ധിച്ച് വേണം. സോയ ബീജ കൗണ്ടും കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

വയമ്പ് അഥവാ ലിക്കോറൈസ്- വയമ്പ് അഥവാ ലിക്കോറൈസ് പൗരുഷം തളര്‍ത്തുന്ന ഭക്ഷണമാണെന്നു വേണം, പറയാന്‍. ഇതിലെ ഗ്ലൈറിസിക് ആസിഡ് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുന്നു. ഇതു പുരുഷന്റെ കരുത്തിനെ ബാധിയ്ക്കുന്നു.

ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും- ചീസും, കൊഴുപ്പുള്ള മറ്റ് പാലുത്പന്നങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഈസ്ട്രജന്‍, പ്രോജെസ്റ്ററോണ്‍ തുടങ്ങിയ സ്ത്രീ ഹോര്‍മോണ്‍ വര്‍ദ്ധനവിനു ഇടയാക്കും. പുരുഷ ശേഷിയെ ബാധിയ്ക്കുവാന്‍ ഇത് ഇടയാക്കും. ഇത് അമിതമായ കഴിച്ചാലാണ് പ്രശ്നം.

പുതിന- പല തരം ആരോഗ്യ ഗുണങ്ങളുള്ള പുതിനയും ഇത്തരത്തിലെ ഒരു ഇലക്കറിയാണ്. ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റാനും, ദഹനത്തിനും മെന്തോള്‍ സഹായിക്കും. എന്നാല്‍ പുതിന ശേഷി കുറയാനിടയാകും. അതുകൊണ്ട് ഉപയോഗിക്കുന്നത് കുറയ്ക്കുക.

മൈക്രോവേവ് പോപ്കോണ്‍- മൈക്രോവേവില്‍ തയ്യാറാക്കാവുന്ന പോപ്കോണിന്റെ കവറുകളിലും നോണ്‍സ്റ്റിക് പാത്രങ്ങളിലുമെല്ലാം പെര്‍ഫ്ളൂറോആല്‍ക്കൈല്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷ്മാരില്‍ ടെസ്റ്റിക്യുലാര്‍ ട്യൂമറിനും ലൈംഗികത കുറയ്ക്കുന്നതിനും ഇട വരുത്തും.

കൃത്രിമ മധുരം- മധുരം ഇത്തരത്തിലെ ഒന്നാണ്. പ്രത്യേകിച്ചം കൃത്രിമ മധുരങ്ങള്‍. ഇത് ടെസ്റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുന്നു. ഇത് പൗരുഷത്തെ ബാധിയ്ക്കുന്നു. മറ്റു പല ദോഷങ്ങള്‍ക്കൊപ്പം ഈയൊരു ദോഷവും വരുത്തുന്നു. പ്രത്യേകിച്ചും കൃത്രിമ മധുരം.

ബീറ്റ്റൂട്ട്- പൊതുവേ ആരോഗ്യകരമായ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് ടെസ്ററോസ്റ്റിറോണ്‍ കുറവു വരുത്തില്ല. എന്നാല്‍ ഈസ്ട്രജന്‍ തോത് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണിത്. എന്നാല്‍ ഇതു കൂടുതല്‍ കഴിച്ചാല്‍, നിങ്ങളില്‍ ഹോര്‍മോണ്‍ ബാലന്‍സ് പ്രശ്നങ്ങളുണ്ടെങ്കില്‍ ഇത് പുരുഷനെ ദോഷകരമായി ബാധിച്ചേക്കാം.

ബോട്ടില്‍ വെള്ളം- ബോട്ടില്‍ വെള്ളം മറ്റൊരു വില്ലനാണ്. ഇതിലെ ബിസ്ഫിനോളാണ് ഈ ദോഷം വരുത്തുന്നത്. ഇതു പല പ്ലാസ്റ്റിക് വസ്തുക്കളിലും കലര്‍ന്നിട്ടുണ്ട്. ഇത് പുരുഷന്മാരിലെ സ്പേം കുറവിന് കാരണമാകും. സ്ത്രീയില്‍ അണ്ഡത്തെയും ബാധിയ്ക്കും. പുരുഷനില്‍ ഇത്തരം കെമിക്കലുകള്‍ പൊതുവേ ശേഷിയേയും ബാധിയ്ക്കുന്ന ഒന്നാണ്.

ഡയറ്റ് സോഡ, കാനിലെ സൂപ്പ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍- ഇവയ്ക്കു പുറമേ ഡയറ്റ് സോഡ, കാനിലെ സൂപ്പ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവയും ദോഷം വരുത്തുന്നവയാണ്. എല്ലാവര്‍ക്കും ദോഷമെങ്കിലും പുരുഷന് പൗരുഷ കാര്യത്തില്‍ പ്രത്യേകമായും.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

3 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

4 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

4 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

5 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

5 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

6 hours ago