trending

അഹങ്കാരികളുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യം, ‘ഇന്ത്യ’ സംഖ്യത്തിനെതിരെ മോദി

പ്രതിപക്ഷ സഖ്യം ഇന്ത്യയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് സഖ്യമെന്ന് വിമർശനം. ഭൂതകാലത്തെ അഴിമതികൾ മറക്കാനാണ് ‘യുപിഎ’ എന്ന പേര് ‘ഇന്ത്യ’ എന്നാക്കി മാറ്റിയതെന്നും മോദി. രാജസ്ഥാനിലെ സിക്കാറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പ് കമ്പനികൾ ചെയ്തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേര് മാറ്റി. തീവ്രവാദത്തിനു മുന്നിൽ കീഴടങ്ങിയതിന്റെ കറ നീക്കം ചെയ്യാനാണ് ഈ പെരുമാറ്റം. ‘ഇന്ത്യ’ എന്ന പേര് നൽകിയത് രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനാണ്. രാജ്യത്തെ തകർക്കാൻ ശത്രുകൾ സ്വീകരിക്കുന്ന മാർഗത്തിന് സമാനമാണ് പ്രതിപക്ഷത്തിൻ്റെ വഴികളെന്നും മോദി വിമർശിച്ചു.

രാജസ്ഥാനിലെ ‘റെഡ് ഡയറി’ വിവാദം ഭരണകക്ഷിയായ കോൺഗ്രസിനെ തകർക്കുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു. കോൺഗ്രസിന്റെ ‘നുണകളുടെ കട’ എന്ന പുതിയ പദ്ധതിയാണ് റെഡ് ഡയറി. ‘റെഡ് ഡയറി’ കോൺഗ്രസിന്റെ ഇരുണ്ട രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നും സ്ത്രീകളും ദളിതരും രാജസ്ഥാനിൽ സുരക്ഷിതരല്ലെന്നും മോദി കുറ്റപ്പെടുത്തി.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

26 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

35 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

49 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

2 hours ago