topnews

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിൽ- പ്രധാനമന്ത്രി

രാജ്യം അണ്‍ലോക്ക് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രാജ്യം ഭേദപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്‌ഡൗണ്‍ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു. മഴക്കാലത്ത് മറ്റ് രോഗങ്ങളെക്കുറിച്ചും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ ഉചിതമായ സമത്താണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ ജാഗ്രത കുറവ് കാട്ടരുത്. സമയബന്ധിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തിന് സുരക്ഷയേകി. അണ്‍ലോക്ക് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ജാഗ്രത കുറവ് കാട്ടി. ജനം നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതീവ തീവ്ര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൊവിഡിന്റെ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് നിയമം ബാധകമാണ്. ആരും നിയമത്തിന്റെ മേലെയല്ല. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. 20 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ കാലത്ത് സഹായം നല്‍കി. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി. 80 കോടി ജനങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കിയത്. പാവപ്പെട്ടവര്‍ പട്ടിണികിടക്കാതെ നോക്കേണ്ട ചുമതലയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വിപുലീകരിച്ചു. നവംബര്‍ അവസാനം വരെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കും. അഞ്ച് കിലോ ഭക്ഷ്യധാന്യമായിരിക്കും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കുന്നത്. വിനായക ചതുര്‍ത്ഥിയും ഓണവുമടക്കം നിരവധി ഉത്സവങ്ങള്‍ വരുന്നുണ്ട്. ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. കൊവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം.130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാം ആഘോഷിക്കാനും ആചരിക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവും. പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും ക‍ര്‍ഷകരുടേയും പിന്തുണ കൊണ്ടാണ്. ഈ പിന്തുണയ്ക്ക് ക‍‍ര്‍ഷക‍ര്‍ക്കും നികുതിദായക‍ര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

6 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന…

23 mins ago

മകൾ ഗർഭിണിയെന്ന് അറിഞ്ഞില്ല, പ്രസവിച്ച ഉടൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഇല്ലാതാക്കി

എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം എറിഞ്ഞതെന്നു കരുതുന്ന…

31 mins ago

നാട്ടിലേക്ക് തിരിച്ചത് ബേബി ഷവറിൽ പങ്കെടുക്കാൻ, ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് ​ഗർഭിണി മരിച്ചു

ചെന്നൈ : ബേബി ഷവറിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ച യുവതിയായ യുവതി ചെന്നൈ-കൊല്ലം എക്സ്പ്രസിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ…

48 mins ago

ലാൻഡിംഗിനിടെ ഹെലികോപ്ടർ തകർന്നുവീണു, തകർന്നത് ശിവസേന തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിച്ച കോപ്റ്റർ

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന…

1 hour ago

കൊച്ചിയിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവം: അന്വേഷണം മൂന്നുപേരെ കേന്ദ്രീകരിച്ച്, അറസ്റ്റ് ഉടൻ?

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ…

1 hour ago