Categories: Politics

മോദിയെ സ്വീകരിക്കാന്‍ ഗുരുവായൂര്‍ ഒരുങ്ങിക്കഴിഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നു. പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെ, അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിനു സമീപം ഹെലിപാഡ് നിര്‍മാണം ആരംഭിച്ചു. കലക്ടര്‍ ടി.വി. അനുപമ, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു

.ഗ്രൗണ്ടിനു കിഴക്ക് ഉയര്‍ന്ന സ്ഥലത്ത് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ പരീക്ഷണാര്‍ഥം ഇറക്കി. ഇവിടെ ദേവസ്വത്തിന്റെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും എന്‍ജിനീയര്‍മാര്‍ ഹെലിപാഡ് നിര്‍മാണം ആരംഭിച്ചു. ഒരേസമയം 3 ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാം. ചെങ്കല്ലുള്ള ഉറച്ച സ്ഥലമായതിനാല്‍ വെള്ളക്കെട്ടിന്റെ പ്രശ്നമില്ല.

സ്ഥലം നേരത്തെ നിരപ്പാക്കിയിരുന്നു. ടാറിങ്ങാണു ബാക്കിയുള്ളത്. മുകളിലെ വൈദ്യുതി ലൈന്‍ അഴിച്ചുമാറ്റി യുജി കേബിളാക്കാന്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. കോളജ് മുതല്‍ ചൂണ്ടല്‍ -ഗുരുവായൂര്‍ റോഡു വരെ ടാറിങ്ങും നടത്തണം. ശ്രീകൃഷ്ണ കോളജിന്റെ കളിസ്ഥലമാണു മുന്‍പ് ഹെലിപാഡായി ഉപയോഗിക്കാറുള്ളത്. കളിസ്ഥലം കേടുവരിക പതിവാണ്.

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വന്നപ്പോള്‍ മഴ കാരണം ഹെലിപാഡില്‍ വെള്ളം കയറി. മോട്ടോര്‍ വച്ച് വെള്ളം വറ്റിച്ചെങ്കിലും ഉപയോഗിക്കാനായില്ല. രാഷ്ട്രപതി കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങി റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. തിരിച്ചുപോയത് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ നിന്നും. പുതിയ ഹെലിപാഡ് നിര്‍മിക്കാന്‍ അന്ന് ദേവസ്വം തീരുമാനമെടുത്തതായിരുന്നു.

Karma News Network

Recent Posts

ആഡംബര ബൈക്കിൽ അഭ്യാസം, ഇൻസ്റ്റയിൽ പോസ്റ്റ്, പോലീസ് പൊക്കിയകത്തിട്ടു

തിരുവനന്തപുരം : ഇരുചക്രവാഹനത്തിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതും നടുറോഡിൽ ജീവൻ പൊലിയുന്നതും ഇന്ന് സ്ഥിരം വാർത്തയാണ്. യുവാക്കൾ ഇത്തരം അഭ്യാസപ്രകടനങ്ങളുടെ…

20 mins ago

എസ്എന്‍സി ലാവ്‌ലിന്‍ കേസ്,  ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല. കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. 113…

45 mins ago

കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം, 8 മരണം, ഇരുപതോളം വീടുകള്‍ക്ക് കേടുപാട്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട്ടിൽ വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് സംഭവം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന…

1 hour ago

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പാസ്റ്റർ അറസ്റ്റിൽ

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാസ്റ്റർ അറസ്റ്റിൽ.മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്.…

1 hour ago

സൽമാന്റെ വസതിക്കു നേരെ വെടിവയ്പ്, കസ്റ്റഡിയിൽ ജീവനൊടുക്കി പ്രതി

മുംബൈ : നടൻ സൽമാൻ ഖാന്റെ വീടിനു പുറത്ത് വെടിയുതിർത്ത കേസിലെ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അനൂജ് തപാൻ (32)…

2 hours ago

ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണം, ഡ്രൈവിങ് സ്കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. നാളെ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍…

2 hours ago