national

IndiaSupportsCAA ക്യാമ്പയിന്‍ ആരംഭിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്ററില്‍ റെക്കോര്‍ഡ് ട്രെന്‍ഡായി #IndiaSupportsCAA. പുതിയ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണ ശേഖരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് #IndiaSupportsCAA എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചുള്ള പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. പുതിയ നിയമ ഭേദഗതിയെപ്പറ്റി ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഈ ക്യാമ്ബയിന്‍കൊണ്ട് ഉദ്ദേശിക്കുന്നത്.

പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല എന്നും ഈ നിയമനിര്‍മ്മാണത്തിലൂടെ പീഡിതരായ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുക എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു.
അതേസമയം, ട്വിറ്ററില്‍ റെക്കോര്‍ഡ് തിരുത്തുകയാണ് #IndiaSupportsCAA. ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1 ലക്ഷത്തിലധികം ട്വീറ്റുകളാണ് ഹാഷ്ടാഗിന് ലഭിച്ചത്. അടുത്തകാലത്ത് പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ട്രെന്‍ഡാണിത്.

പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച മുസ്‍ലിംകള്‍ ഭാരത മാതാവിന്റെ സന്താനങ്ങളാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍. രാജ്യത്തെ ഒരു മുസ്‍ലിമിനെയും തടവറയില്‍ പാര്‍പ്പിക്കില്ല. കോണ്‍ഗ്രസും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് തടവറ സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. എന്‍.ആര്‍.സി എന്ന വാക്ക് പോലും സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

മന്‍മോഹന്‍സിങും പ്രകാശ് കാരാട്ടും മമതാ ബാനര്‍ജിയും വരെ ആവശ്യപ്പെട്ട ഭേദഗതിയാണ് കൊണ്ടുവന്നത്. അത് ഏതെങ്കിലും മതവിഭാഗത്തിന് വേണ്ടിയുള്ളതല്ല. അഭയാര്‍ത്ഥികളായെത്തിയ ദലിതര്‍ക്ക് വേണ്ടിയാണ് നിയമം. ചില ദലിത് നേതാക്കള്‍ പോലും തെറ്റിദ്ധാരണയാല്‍ നിയമത്തിനെതിരെ നിലകൊള്ളുന്നുവെന്നും മോദി പറഞ്ഞു.

എന്‍.ആര്‍.സി കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. സുപ്രിംകോടതി ആവശ്യപ്പെട്ടതുകൊണ്ടാണ് അസമില്‍ നടപ്പാക്കിയത്. 2014 മുതല്‍ എന്‍.ആര്‍.സി എന്ന വാക്ക് പോലും കാബിനറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നിലവില്‍ വന്ന നിയമം സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാനാവില്ലെന്നും മോദി പറഞ്ഞു.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

7 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

8 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

8 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

9 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

9 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

10 hours ago