ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരെ ഓര്‍മ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ ശക്തിയും സമാധാനത്തോടുള്ള പ്രതിബദ്ധതയും ലോകം കണ്ടു. സൗഹൃദം എങ്ങനെ ആഘോഷിക്കണമെന്ന് ഇന്ത്യക്ക് അറിയാമെങ്കില്‍, പ്രകോപിപ്പിക്കുമ്പോള്‍ ഉചിതമായ മറുപടി എങ്ങനെ നല്‍കണമെന്നും ഇന്ത്യയ്ക്ക് അറിയാം. ലഡാക്കില്‍, നമ്മുടെ പ്രദേശങ്ങളെ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ ധീരരായ രക്തസാക്ഷികള്‍ക്ക് ഇന്ത്യ പ്രണാമം അര്‍പ്പിക്കുന്നു. അവര്‍ എല്ലായ്പ്പോഴും ഇന്ത്യയെ സുരക്ഷിതമായി കാക്കുന്നുു. അവരുടെ ധീരത എപ്പോഴും ഓര്‍മ്മിക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാല്‍വാന്‍ താഴ്വരയില് വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ”ധീരരായ ആണ്മക്കളുടെ പരമമായ ത്യാഗത്തെക്കുറിച്ചും രാജ്യത്തോടുള്ള അവരുടെ വികാരത്തെക്കുറിച്ചും കുടുംബങ്ങള്‍ക്ക് തോന്നുന്ന ആന്തരിക അഭിമാനബോധമാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി.
ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ നടന്ന അക്രമാസക്തമായ സംഘര്‍ഷത്തില്‍ ബീഹാര്‍ റെജിമെന്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ ഇരുപത് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.
ചലച്ചിത്രനടി, ടെലിവിഷൻ അവതാരിക എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി . മറിമായം ടെലിവിഷൻ പരമ്പരയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സോഷ്യൽ…
ആലപ്പുഴ∙ യാത്രക്കാരുടെ ലഗേജുമായി പോകവേ പടിയിൽ കാൽ തെന്നി വീണു പരുക്കേറ്റ പോർട്ടർ മരിച്ചു. തിട്ടമേൽ പാണ്ഡവൻപാറ കുളഞ്ഞിയേത്ത് കെ.എൻ.…
കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം…
പ്രസിദ്ധ നടി ആശാ ശരത്തിനും കൂട്ടാളികൾക്കും എതിരേ വൻ തട്ടിപ്പ് കേസിൽ എഫ് ഐ ആർ ഇട്ടു. കർമ്മ ന്യൂസ്…
കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന് കെകെ അമര്‍നാഥ്)17)…
കൊച്ചിയിൽ ഇടത് വിവാദമായ കട്ടിങ്ങ് സൗത്ത് എന്ന പരിപാടിക്ക് കേരള സർക്കാർ പദ്ധതി ഫണ്ടിൽ നിന്നും 44.95 ലക്ഷം രൂപ…