പ്രമുഖ നടിയും താരപുത്രിയുമായി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്ത ദിവസമാണ് നടന്നത്. തമിഴിലും ബോളിവുഡിലും അടക്കം ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വനിതയുടെ കഴുത്തില്‍ മൂന്നാമത് മിന്ന് ചാര്‍ത്തിയത്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ വിവാഹത്തിന് പിന്നാലെ തന്നെ വിവാദവും ഉടലെടുത്തിരിക്കുകയാണ്.
വനിതയുടെ മൂന്നാം ഭര്‍ത്താവ് പീറ്റര്‍ പോളിനെതിരെയുള്ള പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന് ആണ് പീറ്റര്‍ പോളിന്റെയും വനിത വിജയ കുമാറിന്റെയും വിവാഹത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനുമായി വിവാഹ മോചനം നേടാതെയാണ് വനിതയെ പീറ്റര്‍ വിവാഹം ചെയ്തത് എന്നാണ് പരാതി. വടപ്പള്ളി പോലീസ് സ്റ്റേഷനില്‍ ആണ് എലിസബത്ത് പരാതി നല്‍കിയിരിക്കുനന്ത്.
ഏഴ് വര്‍ഷമായി ഇരുവരും ബന്ധം പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് വനിതയും പീറ്ററും വിവാഹിതര്‍ ആവുകയായിരുന്നു,. വനിതയുടെ മൂന്നാം വിവാഹമാണിത്. വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കള്‍.
1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ഏതാനും തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച നടി മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു. 1999ല്‍ ദേവി എന്ന ചിത്രത്തിനു ശേഷം സീരിയലുകളുമായി താരം തിരക്കിലായി. ടിവി ഷോകളിലും സജീവമായ നടി ബിഗ്ബോസ് തമിഴ് മൂന്നാം സീസണിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…