national

രാജ്യം പോയത് വന്‍ദുരന്തത്തിലേക്ക്, സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ബിജെപി സര്‍ക്കാര്‍: മോദി

ന്യൂഡല്‍ഹി: താറുമാറായി കിടന്ന സമ്പദ്, വ്യവസ്ഥയെ ചിട്ടപ്പെടുത്താനുളള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുന്നോട്ടുളള കുതിപ്പിന് ആവശ്യമായ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. 2024ഓടേ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്ബദ് വ്യവസ്ഥ എന്ന ലക്ഷ്യം നിറവേറ്റുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ വ്യവസായികളുടെ സംഘടനയായ അസോചമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുളള നടപടികളാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വലിയ ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കി അത് നേടിയെടുക്കാനുളള ശ്രമവുമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നതായി മോദി പറഞ്ഞു. അഞ്ചുവര്‍ഷം മുന്‍പ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുളള നടപടികള്‍ മാത്രമല്ല സ്വീകരിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കൂടിയാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. വ്യവസായമേഖലയുടെ ദശാബ്ദങ്ങളായുളള ആവശ്യങ്ങള്‍ നിറവേറ്റാനാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയതെന്നും മോദി പറഞ്ഞു.

കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. സുതാര്യതയും കാര്യക്ഷമതയും നിലനിര്‍ത്തുന്നതിനായി മുഖംനോക്കാതെയുള്ള നികുതിഘടന എന്ന സംവിധാനത്തിലേക്കാണ് ഇനി നമ്മള്‍ നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് ഏറെ വര്‍ധിച്ചു. എഫ്ഡിഐ എന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്’, അടുത്തത് ഫസ്റ്റ് ഡെവലപ് ഇന്ത്യ” എന്നതാണെന്നും മോദി പറഞ്ഞു.

Karma News Network

Recent Posts

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ച് അപകടം, വാഗമണിലേക്ക് പോയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം : ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല. മൂവാറ്റുപുഴ…

2 mins ago

ഗർഭിണിയായരുന്നു, നിർഭാ​ഗ്യവശാൽ അബോർഷൻചെയ്യേണ്ടി വന്നു- മീനു വി ലക്ഷ്മി

ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധ നേടി താരമാണ് മീനു വി ലക്ഷ്മി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒരുപോലെ സജീവമായ മീനുവിനെ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്.…

24 mins ago

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം, 57കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍…

1 hour ago

കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…

2 hours ago

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ദില്ലിയിൽ കോൺഗ്രസിനു വൻ തിരിച്ചടി. കോൺഗ്രസ് ദില്ലി സ്റ്റേറ്റ് പ്രസിഡന്റ് രാജി വയ്ച്ചു.ആം ആദ്മി പാർട്ടിയുമായി (എഎപി) സഖ്യമുണ്ടാക്കിയതിൻ്റെ പേരിൽ…

2 hours ago

ആലപ്പുഴയിലെ ആത്മീയ കേന്ദ്രം വഴി ബിജെപിക്ക് വോട്ട് പിടിച്ചെന്ന ആരോപണം കൃപാസനത്തെ ലക്ഷ്യം വച്ചോ?

ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…

3 hours ago