എല്ലാരും കരുതി ആശംസകളും പുകഴ്ത്തലുകളും ഒക്കെ മോഹൻലാലിനെ സന്തോഷിപ്പിച്ചു എന്ന്. ഇല്ല. ഇല്ലേ ഇല്ല…പിറന്നാൾ ദിനത്തിൽ കേക്ക് കട്ട് ചെയ്ത ചിത്രം നോക്കുക. വീടിന്റെ മുറ്റത്തിരുന്ന് എടുത്ത് ചിത്രം നോക്കുക..60 അല്ല..പ്രായം അതിലേറെ ആ മുഖത്ത് തോന്നും. മോഹൻലാൽ വിഷമത്തിൽ ആയിരുന്നു.
ലോക്ക്ഡൌണിനെ തുടർന്ന് വീട്ടിൽ തന്നെയായിരുന്നു മലയാളികളുടെ പ്രിയ നടൻ മോഹൻലാലിൻറെ പിറന്നാൾ ആഘോഷം.കേക്ക് മുറിച്ചും, സദ്യ കഴിച്ചുമാണ് വ്യാഴാഴ്ച മോഹൻലാൽ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാൽ, സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ, ബന്ധുക്കളായ അനിത, മോഹൻ എന്നിവർക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. ചെന്നൈയിലെ തന്റെ വസതിയിലാണ് മോഹൻലാൽ ലോക്ക്ഡൌൺ കാലം ചിലവഴിക്കുന്നത്. ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും.
പിറന്നാൾ ആഘോഷിക്കാനായി പ്രിയദർശൻ മാത്രമാണ് മോഹൻലാലിൻറെ വസതിയിൽ നേരിട്ടെത്തിയത്. മറ്റ് സുഹൃത്തുക്കളും ബന്ധുക്കളും വീഡിയോ കോൺഫറൻസിലൂടെയാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
എന്നാൽ 60ാം പിറന്നാൾ ആരാധകർ ആഘിച്ചപ്പോൾ മോഹൻലാൽ സങ്കടത്തിലാണ്. കാരണം ഏറെ പ്രിയപ്പെട്ട 3 പേരാണ് ഇക്കുറി ലാലിനൊപ്പം പിറന്നാളിൽ ഇല്ലാതെ പോയത്. മകൾ വിസ്മയ തായ്ലൻഡിലാണ്. അമ്മ കൊച്ചിയിലായിരുന്നു. 60ാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കണമെന്ന് കരുതിയ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരും അടുത്തില്ലായിരുന്നു.
കോവിഡ് കാരണം ആഘോഷം വേണ്ടെന്നു ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു. അതിനാൽ, ഒരിടത്തും പ്രത്യേക പരിപാടികളുണ്ടായില്ല. ലാലിന്റെ സുഹൃത്തുക്കൾക്ക് അസോസിയേഷൻ കഴിഞ്ഞദിവസം സദ്യ എത്തിച്ചു സന്തോഷമറിയിച്ചിരുന്നു.ലാലിന്റെ മറ്റ് ഉറ്റ സുഹൃത്തുക്കൾ വിഡിയോ കോൾ വഴി കേക്ക് മുറിക്കൽ പാർട്ടിയിൽ പങ്കുകൊണ്ടു. കേക്കുമുറിക്കുന്നതിന്റെ വിഡിയോ ഇപ്പോൽ വൈറലാവുകയാണ്
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…