Home national കള്ളപ്പണം വെളുപ്പിക്കൽ, നടി ശില്പ ഷെട്ടിയുടെയും ഭർത്താവിന്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ, നടി ശില്പ ഷെട്ടിയുടെയും ഭർത്താവിന്റെയും 98 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

മുംബൈ ∙ ബിറ്റ്കോയിൻ വഴി കള്ളപ്പണം വെളുപ്പിക്കൽ കോസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്.

പുണെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ തുടങ്ങിയവയും ഇ.ഡി കണ്ടുകെട്ടിയെന്നാണു റിപ്പോർട്ട്. ഇഡി മുംബൈ 97.79 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി. PMLA, 2002-ലെ വ്യവസ്ഥകൾ പ്രകാരം റിപു സുദൻ കുന്ദ്ര എന്ന രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള സ്വത്തുകളാണ് ഉള്ളത്. അറ്റാച്ച് ചെയ്ത വസ്തുവകകളിൽ ജുഹുവിൽ ശിൽപ്പയുടെ പേരിലുള്ള റെസിഡൻഷ്യൽ ഫ്ലാറ്റും ഉൾപ്പെടുന്നു. പൂനെയിൽ സ്ഥിതി ചെയ്യുന്ന ശിൽപ ഷെട്ടിയുടെ റെസിഡൻഷ്യൽ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഓഹരികൾ,” എന്നിവയും ഉൾപ്പെടുന്നു.

വ്യാജവാഗ്ദാനം നൽകിയ രാജ് കുന്ദ്ര 2017ൽ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിനുകൾ ശേഖരിച്ചെന്നാണ് ആരോപണം. മഹാരാഷ്ട്രയിലും ഡൽഹിയിലും പൊലീസ് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണു ഇ.ഡി അന്വേഷണം ആരംഭിച്ചത്. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു ബിറ്റ്കോയിൻ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്.

പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണു നിക്ഷേപകരിൽനിന്നു പണം സ്വരൂപിച്ചത്. ബിറ്റ് കോയിനുകളിൽ 285 എണ്ണം രാജ് കുന്ദ്രയ്ക്കു മാത്രം ലഭിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വിപണിയിൽ ഇതിന് നിലവിൽ 150 കോടിയോളം രൂപയുടെ മൂല്യമുണ്ട്. കേസിൽ സിംപി ഭരദ്വാജ്, നിതിൻ ഗൗർ, നിഖിൽ മഹാജൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദ്ര ഭരദ്വാജ് എന്നിവർ ഒളിവിലാണെന്ന് ഇ.ഡി പറഞ്ഞു.