നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ അകപ്പെട്ട് യുവാവ്

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ കാൽവഴുതി വീണു. ജിആർപി കോൺസ്റ്റബിളായ വനിതാ ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഇയാളുടെ ജീവൻ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ലക്സർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊൽക്കത്ത-ജമ്മു താവി എക്സ്പ്രസിലേക്ക് ചാടി കയറാൻ ശ്രമിക്കവെ യാത്രക്കാരൻ അപകടത്തിൽപ്പെട്ടത്.

ഇയാൾ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലേക്കാണ് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം നടന്നതിന് പിന്നാലെ ജിആർപി കോൺസ്റ്റബിൾ ഉമ സമയോചിതമായി ഇടപെട്ടതോടെ യുവാവിന്റെ ജീവൻ രക്ഷിക്കാനായി.

ഓടുന്ന ട്രെയിനിലേക്ക് ഒരാൾ ചാടി കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഈ സമയം ഇയാളുടെ കൈകളിൽ ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങളുണ്ടായിരുന്നു. ഇതിനാൽ തന്നെ ട്രെയിനിലേക്ക് പിടിച്ച് കയറാൻ യുവാവിന് സാധിച്ചില്ല. കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീണി. പിന്നാലെ കോൺസ്റ്റബിൾ ഉമ ഇയാളുടെ ഇരു കൈകളിലും പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റുകയായിരുന്നു.