എ കെ ആന്റണിയുടെ മനസ് എപ്പോഴും അനിൽ കെ ആന്റണിക്കൊപ്പം, മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞതിന് പിന്നിൽ പാർട്ടി സമ്മർദ്ദമാകാം-രാജ്‌നാഥ് സിംഗ്

കോട്ടയം : മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയ്‌ക്ക് ലഭിച്ച ഊർജ്ജസ്വലനായ നേതാവാണ് അനിൽ കെ ആന്റണിയെന്നും അദ്ദേഹം പറഞ്ഞു.

” അനിൽ കെ ആന്റണിയെ പോലെ ഊർജ്ജസ്വലനായ ഒരു നേതാവിനെയാണ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കാനാണ് ഇന്ന് ഞാൻ നിങ്ങൾക്ക് മുമ്പിൽ നിൽക്കുന്നത്. അനിൽ കെ. ആന്റണിയുടെ പിതാവായ എ കെ ആന്റണിയോട് എനിക്ക് വളരെ അധികം ബഹുമാനമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒരു പ്രസ്താവന എന്നെ വളരെയധികം ആശ്ചര്യപ്പെടുത്തി. സ്വന്തം മകനായ അനിൽ കെ ആന്റണി പരാജയപ്പെടണമെന്നാണ് എ കെ ആന്റണിയുടെ ആഗ്രഹം.

എകെ ആന്റണി രാജ്യത്തെ പ്രതിരോധ മന്ത്രിയായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ്. ആ സ്ഥാനത്തിരുന്നാണ് ഇന്ന് ഞാനും ചുമതല വഹിക്കുന്നത്. എകെ ആന്റണിയെ കുറിച്ച് വളരെ നല്ലത് മാത്രമേ പറയാനുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

എ കെ ആന്റണി വളരെ ആദർശവാനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ സമ്മർദ്ദമായിരിക്കും പ്രസ്താവനയ്‌ക്ക് പിന്നിലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.