ബ്രിസ്ബയിനിൽ കാറപകടത്തിൽ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. തൃശൂർ ചാലക്കുടി സ്വദേശികളായ ചുള്ളിയാടാൻ ബിബിനും ഭാര്യ ലോട്സിയും മൂന്ന് മക്കളും സഞ്ചരിച്ച കാറാണ് അപടകത്തിൽപ്പെട്ടത്. അമ്മയും ഇളയകുട്ടിയും തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളും ബ്രിസ്ബയിൻ ആശുപത്രിയിൽ ചികിത്സയിൽ ആണ്. രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. കുട്ടികളുടെ ശസ്ത്രക്രിയകൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഭർത്താവ് ബിബിൻ തുവുംബ ആശുപതിയിലുമാണ്. അപകടത്തിൽ വണ്ടി പൂർണമായും തകർന്നു.
ഓറഞ്ചിൽ നിന്നും സൺഷൈൻ കോസ്റ്റിലേയ്ക്ക് സ്ഥിരതാമസമാക്കാൻ പോവുമ്പോഴാണ് കുടുംബം സഞ്ചരിച്ച കാർ മിൽമേറാനിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുന്നത്.
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…