എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ മുസ്ലിം ലീഗ് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷൈജലിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷൈജലിനെ പുറത്താക്കിയിരുന്നു.
ഹരിത വിവാദങ്ങള്‍ക്കിടയില്‍ ഹരിത മുന്‍ നേതാക്കള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചയാളാണ് ഷൈജല്‍. ഇതില്‍ പ്രതിഷേധിച്ച് ഷൈജിലിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
കല്പറ്റിയില് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചെന്നും പി പി ഷൈജല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വയനാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ച് പി പി ഷൈജലും മറ്റ് നേതാക്കളും തമ്മില്‍ നേരിയ വാക്കുതര്‍ക്കവും നടന്നിരുന്നു.
നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…
എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…
പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ…
മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം ഓരോ ദിവസവും കഴിയുന്തോറും കൂടുതൽ ചർച്ച വിഷയമാവുകയാണ്. ഇരു കൂട്ടരെയും…
ഞായർ മുതൽ സർവീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വൻ ഡിമാൻഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച…
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…