topnews

തലവെട്ടും, പല്ലു പറിക്കും കെ റയിലിന്റെ മറവിൽ കലാപത്തിന് ആഹ്വാനം നടത്തി എംവി ജയരാജൻ

കെ റയിലിന്റെ മറവിൽ ഭീഷണിയുമായി സിപിഎമ്മിന്റെ നേതാവും മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എംവി ജയരാജൻ. തടയാൻ വരുന്നവരുടെ പല്ല് അടിച്ചു പറിക്കുമെന്നാണ് ജയരാജൻ ഇപ്പോൾ പറയുന്നത്. കണ്ണൂരിലെ സിപിഎമ്മിന്റെ സ്ഥിരം ശൈലിയായ കൈവെട്ടും കാലുംവെട്ടും ഉൾപ്പെടെയുള്ള പരിപാടികൾ വികസനത്തിനുവേണ്ടി സിപിഎം ഇപ്പോൾ പുറത്തെടുക്കുകയാണ്. തലവെട്ടിയും വികസനം കൊണ്ടുംവരുമെന്ന രീതിയിലാണ് കാര്യങ്ങൾ. വിഷയം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ശബരിമല സംഘർഷം കഴിഞ്ഞ ശേഷമുള്ള ഒരു കലാപമായിരിക്കും ഇത്, എംവിജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നു. സമാധാന രീതിയിൽ സമരം ചെയ്യുന്നവരെ ഇല്ലാതാക്കുമെന്ന പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണ്. ഇപ്പോൾ ഇതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

കെ-റെയിൽ സർവേകല്ല് പറിക്കും മുൻപ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം ജനങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ തലവെട്ടും പല്ല് കൊഴിക്കലുമാണ് സിപിഎമ്മിന്റെ ജോലിയെന്നും അദ്ദേഹം വിമർശിച്ചു.

‘തലവെട്ടും പല്ല് കൊഴിക്കലും സിപിഎമ്മിന്റെ ജോലിയാണ്. കണ്ണൂർ പോലുള്ള സ്ഥലങ്ങളിൽ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണിത്. ഇതിന് നേതൃത്വം നൽകുന്നത് കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെയാണ്. ഇതൊന്നും പറഞ്ഞ് കോൺഗ്രസിനെ ഭയപ്പെടുത്താൻ സിപിഎം ശ്രമിക്കണ്ട’ വി.ഡി സതീശൻ മറുപടി നൽകി. കേരളത്തിലെ യുഡിഎഫ് ഒരു സമരവുമായി മുന്നോട്ട് ഇറങ്ങിയിരിക്കുകയാണ്. ജനങ്ങളോട് സംസാരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ-റെയിലിന്റെ ഇരകളാകാൻ പോകുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളാണ്. കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പദ്ധതിയാണിത്. ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ അപകടകരമായ സ്ഥിതിയിലേയ്‌ക്കാണ് നയിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

19 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

20 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

48 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

58 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

1 hour ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago