entertainment

ഒരു പയ്യനെക്കണ്ട് ആറുമാസത്തിനകം വിവാഹം കഴിക്കുന്നതിനോട് താല്‍പ്പര്യമില്ല; നമിതാ പ്രമോദ്

 

മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് നമിതാ പ്രമോദ്. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിരുന്നു. ട്രാഫിക് എന്ന ചിത്രത്തിലീടെയായിരുന്നു അരങ്ങേറ്റം. വിവാഹ സ്വപ്നങ്ങളെപ്പറ്റി നടി മനസുതുറക്കുന്നു.

വിവാഹമെന്ന കാര്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്‍ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു. ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ.

എനിക്കാണെങ്കില്‍ ഡിവോഴ്‌സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫില്‍ വരാന്‍ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാര്‍ക്കും അറിയാം. എന്നെ കണ്ടാല്‍ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെന്‍ഷന്റെ ഉസ്താദാണ്. ടെന്‍ഷന്‍ കൂടി കഴിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോര്‍ട്ട് ആവശ്യം വരും. ഇത്തരം ടെന്‍ഷനൊക്കെ വരുമ്പോള്‍ സാധാരണ ഫ്രണ്ട്‌സിനെയാകും വിളിക്കാറ്. ടെന്‍ഷന്‍ കൂടുതലാണെങ്കിലും എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു സൊല്യൂഷന്‍ ഉണ്ടെന്ന വിശ്വാസവും ഉണ്ട്. ഇതുവരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞാന്‍ സൊല്യൂഷന്‍ കണ്ടെത്തിയിട്ടുമുണ്ട്- നമിത പറയുന്നു.

 

Karma News Network

Recent Posts

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

9 mins ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

37 mins ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

2 hours ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

2 hours ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

3 hours ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

3 hours ago