Home topnews വെളുത്ത ഷർട്ടും മുണ്ടുമുടുത്ത് പ്രധാനമന്ത്രി കൊച്ചിയിൽ

വെളുത്ത ഷർട്ടും മുണ്ടുമുടുത്ത് പ്രധാനമന്ത്രി കൊച്ചിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മോദി, വിമാനത്താവളത്തിന് പുറത്ത് ബി ജെപിയുടെ യോ​ഗത്തിൽ സംസാരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ചടങ്ങിൽ തടിച്ചുകൂടിയത്. മോദിയുടെ പ്രസം​ഗത്തിലെ പ്രസക്ത ഭാ​ഗങ്ങളിങ്ങനെ

അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുന്നു.അവരെ രക്ഷിക്കാൻ ചിലർ രംഗത്തിറങ്ങുന്നു കൊറോണ കാലഘട്ടത്തിൽ ഒന്നര കോടി ജനങ്ങൾക്ക് കേരളത്തിൽ സൗജന്യ റേഷൻ നല്കി , ഇതിനായി 6000 കോടി അധികമായി കേന്ദ്രം ചെലവഴിച്ചു.കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്

കിസാൻ ക്രെഡിറ്റ് കാർഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്. കേരളത്തിന് വലിയ പിന്തുണയാണ് കേന്ദ്രം നല്കുന്നത്. നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നല്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു

അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻതൂക്കം നല്കുന്നത്. ഓണത്തിന്റെ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യം