പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കൊച്ചിയില്‍ എത്തിയ അദ്ദേഹം ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചു. പിന്നീട് സീയാലില്‍ നടക്കുന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊച്ചി മെട്രോയുടെ എസ് എന്‍ ജംങ്ഷന്‍ മുതല്‍ വടക്കേകോട്ടവരെയുള്ള ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.