യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കി

കൊച്ചി.മാര്‍ക്കറ്റ് ഫെഡ് എംഡി എസ്‌കെ സനിലിനെ ഹൈക്കോടതി പുറത്താക്കി. യോഗ്യതയില്ലാതെ നിയമനം നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് നടപടി. ഇന്ന് തന്നെ ചുമതല ഒഴിയണമെന്നും എംഡി എന്ന നിലയില്‍ ഒരു ഇടപെടലും നടത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.

നേരത്തെ സിംഗിള്‍ ബെഞ്ച് പുരപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. ഭാവിയില്‍ ഇ്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാരിനോടും മാര്‍ക്കറ്റ് ഫെഡിനോടും ഹൈക്കോടതി നിര്‍ദേശിച്ചു.

വയനാട് സ്വദേശിയായ കൃഷ്ണന്‍ എന്നവ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം.