ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട്

ചികിത്സ നിഷേധിക്കച്ചതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ നീതി തേടി തെരുവിലേക്കിറങ്ങുകയാണെന്ന് കുട്ടികളുടെ പിതാവ്. തന്റെ മക്കൾ യാത്രയായിട്ട് ഒരു മാസം ആയെങ്കിലും രണ്ട് പേരും എന്നും സ്വപ്‌നത്തിൽ വരാറുണ്ടെന്നും ഒരു നോക്ക് കാണാനെ കഴിഞ്ഞുളളു എങ്കിലും മക്കളുടെ മുഖം മായാതെ കിടപ്പുണ്ടെന്നും എൻസി ഷരീഫ് പറഞ്ഞു. മക്കളെ നഷ്ടപ്പെട്ട് പരാതിയുമായി ഒരു മാസം മുഴുവൻ നടന്നെങ്കിലും ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ലെന്ന് എൻ. സി ഷെരീഫ് തൻറെ ഫേസ്‍ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിങ്ങനെ

മക്കൾ യാത്ര പോയിട്ട് ഒരു മാസമായി. അരികില്ലേലും എന്നും കിനാവിൽ വരാറുണ്ട് രണ്ട് പേരും. ചിലപ്പോയൊക്കെ ഒത്തിരി നേരം താലോലിക്കും. ആശുപത്രിയിൽ നിന്ന് ഒരു നോക്ക് കാണാനേ പറ്റിയൊള്ളു, എന്നാലും ൻറെ മക്കളുടെ മുഖം മായാതെ കിടപ്പുണ്ട്.

ആശുപത്രിയിൽ നിന്ന് രണ്ട് പൈതങ്ങളേയും ഏറ്റുവാങ്ങിയത്, റോഡിൽ വാഹനം നിർത്തി നെഞ്ചോട് ചേർത്തുപിടിച്ച് വീട്ടിലേക്ക് നടന്നത്, തവനൂർ പള്ളിപറമ്പിലെ ആറടി മണ്ണിലേക്ക് ഇറക്കിവെക്കുമ്പോൾ നിറകണ്ണുകളോടെ മുത്തം നൽകിയത്… ഇല്ല, ഒന്നും മറന്നിട്ടില്ല. മറക്കാൻ പറ്റില്ല, ൻറെപൊന്നോമനകളുടെ ഓർമകൾ കെടാതെ സൂക്ഷിക്കണം. അതിലൂടെ ‘ക്രൂരന്മാർക്ക്’ മറക്കാനാകാത്ത ഓർമകൾ സമ്മാനിക്കണം. അവരുടെ നെഞ്ചെരിയണം.

ഇന്ന് അവർ രണ്ടാളും ഉണ്ടായിരുന്നെങ്കിൽ എന്ത് സന്തോഷമായിരുന്നു. കുഞ്ഞു മിഴികൾ ചിമ്മുന്നതും, പാൽ കുടിക്കുന്നതും, ഉമ്മച്ചിയേയും ഉപ്പച്ചിയേയും നോക്കി ചിരിക്കുന്നതും.. അങ്ങനെ ഓരോ ദിവസവും അവർ വളരുന്നതും കാത്തിരിക്കാമായിരുന്നു. ഇന്ന് പ്രിയപ്പെട്ടവൾ തനിച്ച് കിടപ്പാണ്. ഉറക്കമുണർന്നാൽ അവൾ അറിയാതെ പരതി നോക്കും. മക്കളെങ്ങാനും അടുത്തുണ്ടോയെന്ന്. 10 മാസത്തോളം വേദന സഹിച്ചത് അവർക്ക് വേണ്ടിയായിരുന്നല്ലൊ.

പരാതിയുമായി ഒരു മാസക്കാലം നടന്നു. കൊലയാളികൾക്കെതിരെ ചെറുവിരലനക്കാൻ ആർക്കുമായിട്ടില്ല. എന്നാലും പിറകോട്ടില്ല. പ്രതികരിക്കാനുള്ള കരുത്തുണ്ട്. എൻറെ മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണ്. അധികാരികൾക്ക് മുന്നിലേക്ക് വരുന്നുണ്ട്. കൂടെ പ്രിയപ്പെട്ടവളും ഉണ്ടാകും. വണക്കം പറഞ്ഞ് കാല് നക്കാനല്ല. കണക്ക് പറഞ്ഞ് നീതി തേടാൻ.

മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രണ്ട് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടിലേക്ക് വരുന്നുണ്ട്. സമാന അനുഭവമുള്ള മറ്റു ചിലരുമായും സംസാരിച്ചിട്ടുണ്ട്. എല്ലാവരേയും ചേർത്തുപിടിച്ച് സമര രംഗത്തിറങ്ങും. വിശദമായി അറിയ്ക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണം.

Karma News Network

Recent Posts

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

13 mins ago

പാർട്ടി പ്രവർത്തകയ്ക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി, CPM നേതാവിനെതിരെ കേസ്

കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനംചെയ്ത്‌ ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…

32 mins ago

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ- അസദുദ്ദീൻ ഒവൈസി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…

52 mins ago

ക്ഷേത്രോത്സവത്തിനിടെ പോലീസിന്റെ അതിക്രമം, എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചു

തൃശൂർ‌: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ​ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ…

1 hour ago

സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയിൽ, ഒരാൾക്ക് തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്ന് പോലീസ്

തൃശൂര്‍ : വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നതാണ് ബാങ്ക്.…

1 hour ago

ചെറ്റത്തരം എന്ന പദം ഒരാളെ അപമാനിക്കാൻ ഒരു ഉള്ളുപ്പുമില്ലാതെ ഉപയോഗിക്കുന്ന ദളിത് വിരുദ്ധതയും തൊഴിലാളി വർഗ്ഗവിരുദ്ധതയും യഥേഷ്ടം- ഹരീഷ് പേരടി

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകൻ നികേഷ് കുമാറുമായി നടന്ന ഒരു അഭിമുഖത്തിലെ ഒരു ചോദ്യവും അതിനു മുഖ്യമന്ത്രിയുടെ മറുപടിയുയമാണ് ഇപ്പോൾ…

2 hours ago