മലയാളികളുടെ പ്രിയ താരമാണ് നീരജ് മാധവ്. 2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്കരഹ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നീരജിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഗൗതമന്റെ രഥം ആണ്.
കഴിഞ്ഞ മാസമാണ് നീരജ് മാധവിനും ഭാര്യ ദീപ്തിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. 2018ലാണ് ഇരുവരും വിവാഹിതർ ആവുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ മുഖം ആരാധകർക്കായി പങ്കുവെക്കുകയാണ് താരം. . നൂലുകെട്ട് ചടങ്ങിന് എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുമായെത്തുന്നത്.
അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഒരു ഡാൻസറുമാണ് നീരജ്. അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയത് നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളായിരുന്നു. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി.
ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…
പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…
ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ നടൻ ജോയ്മാത്യു. കെഎസ്ആർടിസി…
പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…
ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…