topnews

പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ വിവാഹിതരായി, ഗുരുവായൂരപ്പന് മുന്നില്‍ മിന്നു ചാര്‍ത്തി

കേരളം ഒന്നടങ്കം കാത്തിരുന്ന വിവാഹമാണിന്ന് നടന്നത്.പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹമാണ് ഇന്ന് നടന്നത്.ഒറ്റ പ്രസവത്തില്‍ അഞ്ച് മക്കള്‍ക്ക് ജന്മം നല്‍കിയ തിരുവനന്തപുരം നന്നാട്ടുകാവിലെ രമാദേവിയുടെ മക്കളില്‍ മൂന്ന് പേരുടെ വിവാഹമാണ് നടന്നത്.ഉത്തര,ഉത്തമ,ഉത്ര എന്നിവരുടെ വിവാഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്.7.45നും 8.15നും ഇടയിലായിരുന്നു ശുഭമുഹൂര്‍ത്തം.ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്.അജിത്കുമാറാണ് വരന്‍.ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയെ കോഴിക്കോട് സ്വദേശിയായ ട്വന്റിഫോറിന്റെ ക്യാമറാമാന്‍ മഹേഷാണ് വിവാഹം കഴിക്കുന്നത്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനായ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായി ജോലിനോക്കുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതും താലിചാര്‍ത്തും.

നാല് പെണ്‍മക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവി നിശ്ചയിച്ചിരുന്നത്.എന്നാല്‍ ഉത്രജയുടെ വരന്‍ വിദേശത്തായതുകൊണ്ട് ഈ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.ഇപ്പോള്‍ മക്കള്‍ക്ക് 24 വയസായി,ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോല്‍പ്പിക്കാന്‍ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല.അപ്പോഴൊക്കെ മലയാളികള്‍ ഇവരോടു ചേര്‍ന്നു നിന്നു.സന്തോഷങ്ങള്‍ക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛന്‍ പ്രേമകുമാറിന്റെ മരണം.പക്ഷേ,മക്കളെ ചേര്‍ത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളര്‍ത്താന്‍ തുടങ്ങിയിരുന്നു.പ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍ നിന്ന് കരങ്ങള്‍ നീണ്ടു.കടങ്ങള്‍ വീട്ടി.

ജില്ലാ സഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്.സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓര്‍മിപ്പിക്കാറുണ്ട്,ഒന്നു സൂക്ഷിക്കണമെന്ന്.എസ്എടി ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറില്‍ അഞ്ച് പേരുടെയും ജനനം.പിറന്നത് ഉത്രം നാളിലായതിനാല്‍ നാളു ചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു.അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാന്‍ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്.ഒന്നിച്ചു സ്‌കൂളില്‍ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും

Karma News Network

Recent Posts

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

6 mins ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

41 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

1 hour ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

1 hour ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

2 hours ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

2 hours ago