topnews

മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഞ്ചാബിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച പ്രധാനമന്ത്രി ചരണ്‍ജീതിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്. ‘പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരണ്‍ജീത് സിംഗിന് അഭിനന്ദനങ്ങള്‍. പഞ്ചാബിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാവിലെയാണ് 16ാമത് മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പഞ്ചാബി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞ. അദ്ദേഹത്തോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഓം പ്രകാശ് സോണി, സുഖ്ജീന്ദര്‍ രണ്‍ദാവെ എന്നിവരും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയാണ് ചരണ്‍ജീത്. ചാംകൗണ്‍ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ വിജയിച്ച അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു. നവജോത് സിംഗ് സിദ്ധുവിന്റെ അടുപ്പക്കാരന്‍ കൂടിയാണ് ചരണ്‍ജീത് സിംഗ് ചന്നി.

Karma News Editorial

Recent Posts

ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ലോക്സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളാണ് ഇന്ന്വിധിയെഴുതുക. 889 സ്ഥാനാർഥികളാണ്…

6 mins ago

യുവാവിനെ തല്ലിച്ചതച്ചു, നിലവിളിച്ചിട്ടും വിട്ടില്ല, സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം : യുവാവിനെ കൂട്ടം ചേർന്ന് മർദിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് സംഭവം.…

27 mins ago

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു

തൃശൂർ : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സഞ്ചാരി ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് ആയിരുന്നു സംഭവം.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസിന്റെ…

48 mins ago

പീഢന കേസിൽ തേഞ്ഞൊട്ടി മമത, ഹൈക്കോടതിയിൽ നിന്നും പ്രഹരം

പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസിനെതിരെ മമത ബാനർജിയും പോലീസും എടുത്ത ലൈംഗീക പീഢന കേസിൽ കൊല്ക്കത്ത…

9 hours ago

കൈക്കൂലി കേസില്‍ സീനീയര്‍ ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ, ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആറ് ദിവസം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റ്

തിരുവനന്തപുരം: തിരുവല്ലം സോണല്‍ ഓഫീസിലെ സീനിയര്‍ സെക്ഷന്‍ ക്ലര്‍ക്ക് കൈക്കൂലി കേസില്‍ വിജിലൻസ് പിടിയിൽ. ക്ലർക്ക് അനില്‍കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…

10 hours ago

രാമേശ്വരം കഫേ സ്‌ഫോടനം,ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഒരാൾ അറസ്റ്റിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ്…

10 hours ago