more

രണ്ടിനും 32-ഉം 36-ഉം വയസ്സായി ഇനി പ്രിപ്പയേർഡ് ആയി വരുമ്പോൾ കുട്ടികൾ ഉണ്ടായില്ലെങ്കിലോ, കുറിപ്പ്

അന്ന ബെന്നും സണ്ണി വെയ്നും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് സാറാസ്. ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്. സിനിമ പുറത്തിറങ്ങിയതിനുപിന്നാലെ ഏബോർഷനുമായി ബന്ധപ്പെട്ട ചർച്ചകളും സജീവമാണ്. നമ്മുടെ നാട്ടിൽ കല്യാണം സെക്സിനുള്ള ലൈസൻസായി കരുതുന്നത് പോലെ അത് കുട്ടികളെ കൂടി നിർമിക്കാനുള്ളതായ് കരുതരുതെന്ന് സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയാണ് പ്രഫുൽ. ഒരു പുതിയ ജോലിയിൽ പ്രവേശിച്ചാൽ പോലും മൂന്ന് മാസം പ്രൊബേഷൻ പിരീഡ് ഉള്ളത് പോലെ കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് വർഷം കഴിഞ്ഞു കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലതെന്നും പ്രഫുല്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മൂന്നര വർഷം മുമ്പ് കല്യാണം കഴിഞ്ഞ, ഇപ്പോൾ 32-ഉം 36-ഉം വയസുള്ള ഞങ്ങൾ സാറാസ് ഇറങ്ങിയ അന്ന് രാത്രി പ്രൈമിൽ ഇരുന്ന് കാണുകയായിരുന്നു. സാറ പ്രഗ്നന്റായി വീട്ടുകാരുടേയും മറ്റും കൈകടത്തലും ടെൻഷനും ഒക്കെ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു…നമ്മൾക്ക് ഇമ്മാതിരി വല്ല അബദ്ധവും പറ്റിയാൽ ചുമ്മാ വർത്തമാനം ഒന്നും ഇല്ലാട്ടാ… നേരെ പോയ് അബോർഷൻ. അല്ലാതെ പ്ലാൻ ചെയ്ത് തീരുമാനിക്കാതെ ഒരു ദിവസം കാലത്ത് അച്ഛനാകാനൊന്നും ഞാൻ പ്രിപ്പയേർഡ് അല്ല

ഞാൻ അത് പറഞ്ഞ് കേട്ടതും അവൾ ചിരിച്ച് കൊണ്ട് പെട്ടെന്ന് അമ്മയാകാൻ ഞാനും ഇത്രയേ ആ സിനിമയിലും സംഭവിച്ചിട്ടുള്ളൂ… പക്ഷേ പ്രശ്നം എപ്പോഴും നമുക്ക് ചുറ്റുമുള്ളവർ ആണ്. കുഞ്ഞിലെ മുതൽ പത്ത് വിരലിൽ കൂടുതൽ എണ്ണാനുള്ള, വയസ്സിന് താഴെയുള്ള കസിൻസിനെ ഒക്കെ കരയാതെയും പരസ്പരം തല്ല് കൂടാതെയും നോക്കാനുള്ള ചുമതല കുറേ ഏറ്റിട്ടുണ്ട്… പിള്ളേർ ഏതെങ്കിലും കരഞ്ഞാൽ ദാ അവന്റേല് കൊണ്ട് കൊടുക്ക് എന്ന് അമ്മയും ചെറിയമ്മമാരും അപ്പോഴും ഇപ്പോഴും പറയും.

എന്റെ കയ്യിൽ കിട്ടിയാൽ ഏത് കരയണ പിള്ളേരും കരച്ചിൽ നിർത്തുമെന്ന് എല്ലാവരും പറയും… അത് പോലെ തന്നെ ആരുടെ കൂടെയും പോകാത്ത പിള്ളേരും ഞാൻ എന്തെങ്കിലും ഗോഷ്ടി കാണിച്ച് കൈ നീട്ടിയാൽ കയ്യിൽ പോരും.അത് പോലെ ഭാര്യയും കുട്ടികളുമായ് നല്ല ടേമിൽ ഇടപെടാൻ കഴിവുള്ളവളാണ്… അനിയത്തിയുടെ പിള്ളേരെയൊക്കെ എത്ര വാശി പിടിച്ചാലും വരച്ച വരയിൽ നിർത്തി വാശി മാറ്റിയെടുക്കാൻ അവൾക്കറിയാം.

ഇങ്ങനെയൊക്കെയുള്ള ഞങ്ങൾ കല്യാണം കഴിഞ്ഞു മൂന്നരവർഷം ആയിട്ടും എന്ത് കൊണ്ട് കുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് വെച്ചാൽ, ഒറ്റ വാക്കിൽ ‘ഞങ്ങൾ പ്രിപ്പയേർഡ് അല്ല’ എന്ന ഉത്തരമേയുള്ളൂ.അതിന് ഞങ്ങൾക്ക് ഞങ്ങളുടേതായ പല കാരണങ്ങളും ഉണ്ട്… അത് പോലെ കുട്ടികൾ വേണ്ടാന്ന് പറയുന്ന എല്ലാവർക്കും. അപ്പോൾ ഇത് വരെ വായിച്ച നിങ്ങളിൽ പലരും സ്വാഭാവികമായും ചിന്തിച്ചേക്കാം, രണ്ടിനും 32-ഉം 36-ഉം വയസ്സായി… ഇനി പ്രിപ്പയേർഡ് ആയി വരുമ്പോൾ കുട്ടികൾ ഉണ്ടായില്ലെങ്കിലോ എന്ന്…?

ആയില്ലെങ്കിൽ ‘വേണ്ട’ എന്ന് തന്നെയാണ് ഉത്തരം. അല്ലാതെ ഞങ്ങളുടെ സ്വന്തം രക്തത്തിലുള്ള ഒരു കുഞ്ഞ് ഇല്ലെങ്കിൽ അത് കൊണ്ട് സമൂഹത്തിന് വൻ നഷ്ടം ഉണ്ടായേക്കാം എന്ന് പറഞ്ഞ് ഊറ്റം കൊള്ളാൻ മാത്രം മഹത്തായ സ്വഭാവ സവിശേഷതകൾ ഒന്നും തന്നെ എനിക്കും ഭാര്യക്കും ഇല്ല. കൂടാതെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയ ആരോടെങ്കിലും, നിങ്ങളുടെ കുട്ടികൾ എപ്പോഴാണ് ഉണ്ടായത് എന്ന് ചോദിച്ചാൽ…’ആ, എപ്പഴോ ഉണ്ടായി’ എന്നല്ലാതെ കൃത്യമായ ഒരു ഉത്തരം ആരുടെ അടുത്തുനിന്നും കിട്ടാനും പോകുന്നില്ല.

മാത്രവുമല്ല നമ്മുടെ നാട്ടിൽ കല്യാണം സെക്സിനുള്ള ലൈസൻസായി കരുതുന്നത് പോലെ അത് കുട്ടികളെ കൂടി നിർമിക്കാനുള്ളതായ് കരുതരുത് എന്നാണ് എന്റെ അഭിപ്രായം. അതിന് കാരണം ഒരു പുതിയ ജോലിയിൽ പ്രവേശിച്ചാൽ പോലും മൂന്ന് മാസം പ്രൊബേഷൻ പിരീഡ് ഉള്ളത് പോലെ കല്യാണം കഴിഞ്ഞു രണ്ട് മൂന്ന് വർഷം കഴിഞ്ഞു കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലത് എന്ന് കരുതുന്നു. അപ്പോഴേക്കും ആ ബന്ധം നിലനിന്ന് പോകുമോ എന്ന് ആണിനും പെണ്ണിനും പരസ്പരം ഒരു ബോധ്യം ഉണ്ടാവും… അതിന് ശേഷം മാത്രം കുട്ടികൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ആണെങ്കിൽ, വിവാഹം കഴിഞ്ഞു ആദ്യ മാസങ്ങളിൽ തന്നെ ഗർഭധാരണം സംഭവിച്ചു കുട്ടികൾ ഉണ്ടായ ശേഷം ആ ബന്ധം തകർന്ന്, അതിലുള്ള കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.

പക്ഷേ കല്യാണമാണ് ജീവിതത്തിലെ അൾട്ടിമേറ്റ് ലക്ഷ്യം എന്നും അത് കഴിഞ്ഞാൽ എത്രയും വേഗം കുട്ടികൾ ഉണ്ടാവുകയാണ് അടുത്ത ലക്ഷ്യമെന്നും കരുതുന്ന ആണിനും പെണ്ണിനും മുകളിൽ എഴുതിയത് ഒന്നും മനസ്സിലാകാൻ പോകുന്നില്ല. അത്തരക്കാർക്ക് സാറാസ് സിനിമയും നല്ല കല്ല് കടിയായിരിക്കും.അത് കൊണ്ട് തന്നെ സിനിമയിൽ പറഞ്ഞത് വീണ്ടും എടുത്ത് പറയുന്നു. ഒന്നുകിൽ നല്ല മാതാപിതാക്കൾ ആകാൻ പ്രിപ്പയേർഡ് ആയ ശേഷം കുട്ടികളെ കുറിച്ച് ചിന്തിക്കുക അല്ലെങ്കിൽ ആ പണിക്ക് നിൽക്കാതിരിക്കുക.ഡ്യുറക്സിന്റെ പ്രീമിയം ക്വാളിറ്റി കോണ്ടത്തിന് ഒഴിച്ച് ബാക്കി മിക്ക ബ്രാന്റ് കോണ്ടത്തിനും നല്ല വില കുറവാണ്.

Karma News Network

Recent Posts

ഭർത്താവിന്‍റെ വീട്ടിലേക്ക് കുഞ്ഞുമായി ഇറങ്ങി, കാണാതായ അമ്മയും മകളും പുഴയിൽ മരിച്ച നിലയിൽ

തൃശൂർ : ഭർത്താവിന്‍റെ വീട്ടിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാലാഴിയിൽ കാക്കമാട് പ്രദേശത്തെ…

5 mins ago

വോട്ട് മഷി വിരലിൽ വീണ് ഗുരുതരമായി പൊള്ളലേറ്റു, തൊലി പൊളിഞ്ഞുപോയി

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ മഷി പുരട്ടാനിരുന്നവരുടെ വിരലുകൾക്ക് മഷി വീണു ഗുരുതരമായി പൊള്ളലേറ്റു. ഫെറോക്കും കുറ്റ്യാടിയിലുമായിട്ടാണ് സംഭവം,തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ വോട്ടർ മഷിതട്ടി…

22 mins ago

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

നടി കുടശ്ശനാട് കനകത്തിന് ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. വാടക വീട്ടില്‍ നിന്ന് തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന സ്വപ്‌നമാണ് സഫലമായിരിക്കുന്നത്.…

37 mins ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്.…

49 mins ago

മേയർ-ഡ്രൈവർ പോര്, പ്രധാനാ സാക്ഷിയായ ബസിലെ CCTV ക്യാമറയെ തഴഞ്ഞ് പോലീസ് അന്വേഷണം

തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തർക്കത്തിന് പ്രധാനാ സാക്ഷിയായ കെ എസ്.ആര്‍.ടി.സി ബസിലെ CCTV ക്യാമറയെ തഴഞ്ഞു…

1 hour ago

അമേരിക്കയിലും ആലുവയിലും പോയി അബോര്‍ഷന്‍ ചെയ്തു എന്ന് തുടങ്ങി പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്- ഭാവന

തന്നെ കുറിച്ച് വന്ന ഞെട്ടിപ്പിക്കുന്ന ഗോസിപ്പുകളെ കുറിച്ച് പറഞ്ഞ് നടി ഭാവന. ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ്…

1 hour ago