kerala

ഇതാണ് പ്രണയം, ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴെ തളര്‍ന്നിട്ടും കൈവിടാതെ പ്രണവും ഷഹാനയും

ഇതാണ് പ്രണയം, മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന്മാരുടെ കൂടെ പോകുന്നവരും, കാമുകന്മാരെ തേച്ച് വേറെ ആളുകളുടെ കൂടെ പോകുന്നവരും മാത്യകയാക്കണം പ്രണവിനെയും ഷഹാനയെയും. ആറു കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്‌സിഡന്റില്‍ പരുക്ക് പറ്റി, നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് കിടക്കയിലാണ് പ്രണവ്. എന്നിരുന്നാലും പ്രണവിനെ കൈവിടാന്‍ പ്രണയിനി ഷഹാനയ്ക്കായില്ല… ഇന്നായിരുന്നു ആ പ്രണയസാഫല്യ ദിനം. സോഷ്യല്‍ മീഡിയ മുഴുവന്‍ ആശംസകള്‍ക്കൊണ്ട് മൂടുകയാണ് ഈ ദമ്പതികളെ. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ കൂടെ സഹോദരിയും അച്ഛനും ഉണ്ട് വീട്ടില്‍. ആ പകുതി പണിതീര്‍ന്ന വീട്ടില്‍ ഇനി പ്രണവിന് താങ്ങും തണലും കൂട്ടുമായി ഇനി മുതല്‍ ഷഹനയും ഉണ്ടാവും.

പ്രണവ് ഷഹന ദമ്പതികള്‍ക്ക് ഇന്ന് പ്രണയ സാഫല്യത്തിന്റെ ദിവസം കൂടിയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൈക്ക് അപകടത്തില്‍ ആണ് പ്രണവിന് നെഞ്ചിന് താഴെ പൂര്‍ണ്ണമായും തളര്‍ന്നു പോയത്. എന്തിനും ഏതിനും കൂട്ടായി അന്ന് മുതല്‍ ഇന്നും കൂട്ടുകാര്‍ ഉണ്ട് പ്രണവിനൊപ്പം. ഞങ്ങളുടെ അനിയന് താങ്ങും തണലുമാകാന്‍ മനസ്സ് കാണിച്ച കുഞ്ഞനിയത്തിക്ക് ഒരായിരം നന്ദി പറഞ്ഞു നാട് മുഴുവന്‍ ഉണ്ട്.
വീല്‍ചെയറിലിരുന്നാണ് പ്രണവ് അമ്പലത്തില്‍ വിവാഹത്തിനെത്തിയത്. വീല്‍ ചെയറില്‍ താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ പ്രണവ് ജീവിത പങ്കാളിയാക്കി.

സാഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് പ്രണവ്-ഷഹാന വിവാഹം. റു വര്‍ഷമായി കിടന്ന കിടപ്പില്‍ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടര്‍ന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിചയപെട്ടവര്‍ക്ക് മറക്കാന്‍ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടില്‍. പകുതി പണി തീര്‍ന്ന ആ വീട്ടില്‍ ഇന്ന് മുതല്‍ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും. അത് തന്നെയാണ് നാട് മുഴുവന്‍ ഇന്ന് സന്തോഷിക്കുന്നതിന് കാരണവും. ഇരിങ്ങാലക്കുടയുടെ വിവാഹ മംഗളാശംസകള്‍.-ഈ കുറിപ്പ് ഫെയ്സ് ബുക്കില്‍ വൈറലാകുകയാണ്. ഒപ്പം കല്യാണ ഫോട്ടോയും വീഡിയോയും. പണവിനും സഹാനക്കും വിവാഹ മംഗളാശംസകള്‍ -ഇതാണ് ഇരിങ്ങാലക്കുടക്കാര്‍ക്ക് പറയാനുള്ളതും. ഞങ്ങളുടെ അനിയന്‍ കുട്ടിക്ക് താങ്ങും തണലുമാകാന്‍ സന്മനസ്സ് കാണിച്ച അനിയത്തിക്ക് ഒരായിരം നന്ദി ,…. പ്രണവിനും ഷഹാനയ്ക്കും….വിവാഹ മംഗളാശംസകള്‍…. അങ്ങനെ ഇരിങ്ങാലക്കുടക്കാര്‍ക്ക് സന്തോഷിക്കാന്‍ പുതിയൊരു വകയാവുകയാണ് ഈ വിവാഹം.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

4 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

5 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

6 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

7 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

8 hours ago