മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രേക്ഷകരുടെ പ്രിയതാരമായി പ്രവീണ മാറി കഴിഞ്ഞു. വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രവീണ മത്സരിക്കും എന്ന വാര്‍ത്തകള്‍ പുറത്ത് എത്തിയിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ച് പ്രവീണ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തോ കൊല്ലത്തോ ഏതെങ്കിലും സീറ്റില്‍ പ്രവീണയെ ബിജെപി പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് പ്രവീണ പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിക്കവെയാണ് പ്രമീള സ്ഥാനാര്‍ത്ഥി വാര്‍ത്തകളെ കുറിച്ച് മനസ് തുറന്നത്. ‘ഇങ്ങനെയൊരു വാര്‍ത്ത വന്നത് പോലും താന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയം എന്താണ് എന്ന് പോലും അറിയില്ല. എന്തായാലൂം ഇങ്ങനെയൊരു ചിന്ത കൊണ്ടു വന്നയാള്‍ക്ക് നന്ദി’ എന്നാണ് പ്രവീണ പ്രതികരിച്ചത്.
പ്രവീണയെ കൂടാതെ സംവിധായകന് രാജസേനനും ഇക്കുറിയും ബിജെപി സീറ്റ് നല്‍കും. കഴിഞ്ഞ തവണയും രാജസേനന് മത്സരിച്ചിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിട്ട് ആയിരുന്നു രാജസേനന് മത്സരിച്ചത്. അതേസമയം നടന് കൃഷ്ണകുമാറും മത്സരിക്കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. എന്നാല്‍ കൃഷ്ണകുമാറിന് വിജയ സാധ്യത കുറവാണെന്ന വാദവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…
ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…
കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…
തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…