entertainment

ആ ഒരു ഉറപ്പിലാണ് മകള്‍ അഭിനയിക്കാന്‍ വന്നത്, നഹറിന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് ഷാനവാസും രഹ്നയും

താരങ്ങളുടെ മക്കള്‍ സിനിമയില്‍ എത്തുന്നത് ഒരു സ്ഥാരം സംഭവമാണ്. ഇപ്പോള്‍ ഒരു താരപുത്രി കൂടി ബിഗ്‌സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. നടന്‍ ഷാനവാസിന്റെയും നടി രഹ്നയുടെയും മകള്‍ നഹറിന്‍ ആണ് സിനിമ അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് ഒപ്പം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നഹറിനും പങ്കെടുത്തു. സിനിമ വിശേഷങ്ങള്‍ താരം പങ്കുവെച്ചു.

‘മകളുടെ സിനിമയുടെ ഡബ്ബിംഗ് വരെ ഞങ്ങള്‍ രണ്ട് പേരും കൂടെ തന്നെ ഉണ്ടായിരുന്നു. ആ ഒരു ഉറപ്പിലാണ് നഹറിന്‍ അഭിനയിക്കാന്‍ വന്നത്. സിനിമ ഒരു പ്രൊഫഷന്‍ ആക്കി എടുക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല നഹറിന്‍. അപ്പോള്‍ മാത്രമല്ല ഇപ്പോഴും അങ്ങനെ തന്നെയാണ്. ചില സാഹചര്യങ്ങളിലാണ് അതിന് മാറ്റം വരിക.- ഷാനവാസ് പറഞ്ഞു.

ഇത്തരത്തിലുള്ള കഥ വരികയെന്ന് പറയുന്നത് വളരെ അപൂര്‍വ്വമായി കിട്ടുന്നതാണ്. ഇപ്പോള്‍ ഇത്രയും പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും എല്ലാ നിര്‍മാതാക്കളും സാമ്പത്തിക ലാഭം മാത്രമായിരിക്കും ലക്ഷ്യം വെക്കുക. എന്നാല്‍ അങ്ങനെയൊന്നുമല്ലാതെ നല്ലൊരു സിനിമ ചെയ്യണം, നന്മയുള്ള മെസേജ് സമൂഹത്തിലേക്ക് എത്തിക്കണം എന്ന സീരിയസ്‌നെസ് മനസിലാക്കി വന്നിട്ടുള്ളവരാണ് ഈ സിനിമയുടെ പിന്നണിയിലുള്ളത്. നല്ല സിനിമ ചെയ്യാന്‍ വന്ന അവരുടെ വലിയൊരു കൂട്ടായ്മ ഇതിന് പിന്നിലുണ്ട്. കലാഭവന്‍ നവാസിന്റെയും രഹനയുടെയും മകള്‍ അഭിനയ രംഗത്തേക്ക് വരുന്നു എന്നതിലൊന്നുമല്ല കാര്യം. ഇതുപോലൊരു സിനിമ വരുന്നതിലാണ് കാര്യം.-ഷാനവാസ് പറഞ്ഞു.

സിനിമയിലെ കഥാപാത്രത്തിന് വേണ്ടി നഹറിനെ കരിയില്‍ മുക്കിയതിനെ കുറിച്ച് രഹന പറഞ്ഞു. ആദ്യ ദിവസം അഞ്ച് തവണ ഡാര്‍ക്ക് മേക്കപ്പ് ഇട്ടിട്ടും ശരിയായില്ല. സംവിധായകന്‍ സമ്മതിക്കുന്നില്ലായിരുന്നു. അഞ്ചാമത്തെ തവണ ഞാന്‍ കൂടി കയറി കണ്മഷി കൊണ്ട് മുഖം മൊത്തം ആക്കി. ഇങ്ങനെയാപ്പോഴാണ് ശരിയായത്.-രഹ്ന പറഞ്ഞു.

കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലൂടെയാണ് നവാസിന്റെ പുത്രി നഹറിന്‍ നവാസ് അഭിനയ രംഗത്തെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ജിഥിന്‍ പ്രകാശ് ആണ്. ചിത്രത്തില്‍ നായികയായിട്ടാണ് നഹറിന്‍ എത്തുക.

അനാഥാലയത്തില്‍ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് അവതരിപ്പിക്കുന്നത്. നടി ദുര്‍ഗകൃഷ്ണയാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന സിനിമയിലെ മറ്റൊരു നായിക ആയി എത്തുന്നത്.

Karma News Network

Recent Posts

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 mins ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

32 mins ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

1 hour ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

2 hours ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

2 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

3 hours ago