entertainment

അറേയ്ഞ്ച്ഡ് മാര്യേജ് എനിക്കു പറ്റില്ല; വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസം; പ്രയാഗ മാര്‍ട്ടിന്‍

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋതിക്റോഷനിലൂടെ മലയാള സിനിമയില്‍ സ്വന്തം ഇടം നേടിയെടുത്ത പ്രയാഗ മാര്‍ട്ടിന്‍ തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുകയാണ്. പ്രയാഗയുടെ സ്വപ്നത്തില്‍ അറേഞ്ച്്ഡ് മാര്യേജ് ഇല്ല. ലവ് മാര്യേജ് തന്നെയാണ് താരം ലക്ഷ്യമിടുന്നത്. വിവാഹം കഴിഞ്ഞു ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ പ്രണയം വിരുയുന്നുണ്ടെങ്കില്‍ അതു വലിയ ലക്ക് ആയിരിക്കും.തന്റെ അച്ഛനും അമ്മയും ഇങ്ങനെ ഭാഗ്യം ചെയ്തവരാണ് പ്രയാഗ പറഞ്ഞു.അറേയ്ഞ്ച്ഡ് മാര്യേജ് പറ്റുകയേയില്ല എന്നെനിക്ക് ഉറപ്പാണ്. വിവാഹജീവിതത്തില്‍ പ്രണയം ഉണ്ടാകണം. വിവാഹം കഴിച്ചയാളെ പ്രണയിക്കുക പ്രയാസമാണ്. പ്രണയം തോന്നുന്നയാളെ വിവാഹം കഴിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അപ്പയുടെയും അമ്മയുടെയും വിവാഹം അറെയ്ഞ്ച്ഡ് മാര്യേജ് ആയിരുന്നു. പക്ഷേ അവര്‍ അന്ന് മുതല്‍ ഇന്നുവരെ പ്രണയത്തിലാണ്.

ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഏറ്റെടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും വിവാഹം. അതുകൊണ്ടുതന്നെ വളരെ ആലോചിച്ച് മാത്രമേ ഞാന്‍ ആ തീരുമാനം എടുക്കുകയുള്ളു. വിവാഹജീവിതത്തെക്കുറിച്ചുള്ള എന്റെ റോള്‍ മോഡല്‍ അച്ഛനും അമ്മയും തന്നെയാണ്. അമ്മ അപ്പയോട് പെരുമാറുന്നതു പോലെ എന്റെ പങ്കാളിയായി വരുന്ന ആളോട് പെരുമാറാനാണ് എനിക്കിഷ്ടം. ആ ആളില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് അപ്പ അമ്മയ്ക്ക് കൊടുക്കുന്ന കെയറും സ്നേഹവും ഒക്കെത്തന്നെ ആയിരിക്കും.’ പ്രയാഗ പറയുന്നു. സിനിമകള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഞാന്‍ അഭിനയത്തില്‍ ആനന്ദം കണ്ടെത്തുന്നു. പ്രയാഗ സ്വപ്നം കാണുന്നത് എല്ലാത്തരം വേഷങ്ങളെയുമാണ്. ഇപ്പോള്‍ പ്രണയം സിനിമയോടുമാത്രം

 

Karma News Network

Recent Posts

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

25 mins ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

55 mins ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

1 hour ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

1 hour ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

2 hours ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

2 hours ago