topnews

മോദിയെ അപമാനിച്ചു: രാഹുല്‍ ഗാന്ധി ഗുജറാത്ത് കോടതിയില്‍

സൂറത്ത്: മോദി എന്ന പേരിനെ അപമാനിച്ച്‌ സംസാരിച്ചതിന് ഗുജറാത്ത് എം എല്‍ എ ജര്‍ണേഷ് മോദി സമര്‍പ്പിച്ച മാനനഷ്ടകേസില്‍ തന്റെ മൊഴി നല്‍കുന്നതിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് കോടതിയില്‍ ഹാജരായി. 2019 ലെ ലോക്സഭാ ഇലക്ഷന്‍ പ്രചാരണത്തിനിടെ കര്‍ണാടകയില്‍ വച്ച്‌ നടന്ന ഒരു പൊതുയോഗത്തില്‍ എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നു എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

ഇതിനെ തുട‌ര്‍ന്ന് സൂറത്ത് എം എല്‍ എ പര്‍ണേഷ് മോദി മാനനഷ്ടകേസ് ഫയല്‍ ചെയ്യുകയായിരുന്നു. “നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എങ്ങനെയാണ് ഇവര്‍ക്കെല്ലാം മോദി എന്ന പേര് കിട്ടിയത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് കിട്ടുന്നത്,” രാഹുല്‍ അന്ന് പൊതുയോഗത്തില്‍ ചോദിച്ചിരുന്നു.

കോടതിയില്‍ മൊഴി കൊടുത്ത് തൊട്ടു പിറകേ നിലനില്‍പ്പിനുള്ള രഹസ്യം ഭയം ഇല്ലാതിരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇത് രണ്ടാമത്തെ തവണയാണ് രാഹുല്‍ ഇതേ കേസിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. 2019ല്‍ കേസ് ഫയലില്‍ സ്വീകരിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് കോടതി മുമ്ബാകെ രാഹുല്‍ മൊഴി നല്‍കിയിരുന്നു.

Karma News Network

Recent Posts

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

8 seconds ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

14 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

48 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

54 mins ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

1 hour ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

1 hour ago