രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്തു പോകണമെന്ന് എഴുത്തുകാരന് ചേതന്‍ ഭഗത്. കോണ്‍ഗ്രസില്‍ മാറ്റത്തിന് നേരമായി. കോണ്‍ഗ്രസിന് ആരെങ്കിലും കണ്ണാടി കാണിക്കേണ്ട സമയമായിട്ടുണ്ട്. സത്യത്തില്‍ ജനങ്ങള്‍ നാളുകളായി ഇത് പറയുന്നുണ്ട്, പക്ഷേ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ലെന്നും ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ അഭിപ്രായത്തില്‍ ചേതന്‍ വ്യക്തമാക്കി.
രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. ആരോഗ്യമുള്ള ജനാധിപത്യം ആവശ്യപ്പെടുന്നതും അതാണ്. രാഹുല്‍ നിലനില്‍ക്കണം എന്നാവശ്യപ്പെടുന്നവര്‍ ജനാധിപത്യത്തെയാണ് തകര്‍ക്കുന്നത് – ഭഗത് എഴുതി.
ലോക് സഭ തെരഞ്ഞെടുപ്പിലേറ്റ ദയനീയമായ പരാജയത്തിന് പിന്നാലെ താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും പകരക്കാരനെ കണ്ടെത്തണമമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന്റെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ശശി തരൂരും സച്ചിന് പൈലറ്റും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോഴും രാഹുല്‍ തുടരണം എന്ന നിലപാടിലാണ്
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…