Categories: kerala

ഉള്ളി, ഉള്ളിയെന്നുള്ള വിളി വല്ലാതെ വിഷമിപ്പിച്ചെന്ന് സുരേന്ദ്രന്‍

സോഷ്യല്‍ മീഡിയകളില്‍ തനിക്കെതിരെയുള്ള ട്രോളുകളില്‍ ഏറ്റവും വേദനിപ്പിക്കുന്നത് ‘ഉള്ളി സുര’ എന്ന പ്രയോഗമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. ആരോടും അസഹിഷ്ണുത് കാണിക്കാറില്ല. അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എനിക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അതെല്ലാം സഹായിക്കുമെന്ന് കരുതുന്നു. നിത്യേന ട്രോളുകള്‍ വരുന്നുണ്ട്.

കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണം. ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്കു കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയുമല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Karma News Editorial

Recent Posts

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ പരിചരിക്കുന്നതിനായി…

1 min ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

14 mins ago

തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം, സംഭവം ചാർജ് ചെയ്യുന്നതിനിടെ

തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…

38 mins ago

കക്ഷിയേ ബലാൽസംഗം ചെയ്ത വക്കീലുമാർ തലശേരിയിൽ പോലീസ് പിടിയിൽ

കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…

46 mins ago

കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…

59 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങി, 2 വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…

1 hour ago